പതിയിരുന്നത് വലിയ അപകടം: പത്തനംതിട്ടയിൽ പാറ പൊട്ടിക്കുന്ന രാസവസ്തു അനധികൃതമായി സൂക്ഷിച്ചതായി പരാതി

Pathanamthitta quarry chemicals

പത്തനംതിട്ടയിൽ പാറ പൊട്ടിക്കുന്ന രാസവസ്തു അനധികൃതമായി സൂക്ഷിച്ചതായി പരാതി. പത്തനംതിട്ട ഏനാദിമംഗലം ഇളമണ്ണൂരിൽ പാറമടയിലെ തൊഴിലാളികൾ താമസിക്കുന്ന ഇടത്താണ് രാസവസ്തു സൂക്ഷിച്ചതായി പരാതി ഉയർന്നത്. പരിശോധനയിൽ ഇതര സംസ്ഥാന തൊഴിലാളികളുടെ അടുക്കളയിൽ നിന്ന് 3 ബോക്സ് നിറയെ രാസവസ്തുക്കൾ കണ്ടെത്തി.

സംഭവത്തിൽ പ്രതിഷേധവുമായി നാട്ടുകാർ രം​ഗത്തെത്തി. പാറമടയിൽ സ്ഫോടനത്തിന് ഉപയോഗിക്കുന്ന രാസവസ്തുക്കളാണ് തൊഴിലാളികൾ മുറിയിൽ സൂക്ഷിച്ചിരുന്നത്. രാസവസ്തു ഏൽപ്പിക്കേണ്ടത് ബ്ലാസ്റ്റ് മാനെയാണ്. എന്നാൽ ബ്ലാസ്റ്റ് മാൻ പാറമടയിൽ ഇല്ലെന്ന് നാട്ടുകാർ ആരോപിച്ചു.

ALSO READ: വട്ടിയൂർക്കാവ് വെടിവെപ്പ്; പൊലീസിന് ആഭ്യന്തരമന്ത്രിയുടെ പ്രശംസ, ആരോ​ഗ്യമന്ത്രിയുടെ ശാസന! പോരടിച്ച് കെ മുരളീധരനും ചെന്നിത്തലയും

അനധികൃതമായി സൂക്ഷിച്ച രാസവസ്തു ഏതെങ്കിലും സാഹചര്യത്തിൽ പൊട്ടിത്തെറിച്ചിരുന്നെങ്കിൽ വലിയ അപകടത്തിന് കാരണമായേനേയെന്ന് നാട്ടുകാർ പറയുന്നു. തൃശൂരിലുൾപ്പെടെ വെടിക്കെട്ട് പുരയിൽ സംഭവിച്ച സ്ഫോടനത്തിന്റെ ആഘാതം വിട്ടുമാറിയിട്ടില്ല. എന്നിട്ടും അപകടത്തിന് വഴിവെക്കുന്ന സാഹചര്യങ്ങൾ വീണ്ടും സ‍ൃഷ്ടിക്കുന്നതിൽ വ്യാപക പ്രതിഷേധമാണ് പ്രദേശത്ത് ഉയരുന്നത്.

Explosive Quarry Chemicals Allegedly Stored Illegally in Workers’ Quarters Enadimangalam, Pathanamthitta.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News