
വിജ്ഞാന പത്തനംതിട്ട ഉറപ്പാണ് തൊഴിൽ പദ്ധതിയുടെ ഭാഗമായി മേയ് 30 വെള്ളിയാഴ്ച രാവിലെ 9.30 മുതല്‍ ജില്ലയിലെ ആറു കേന്ദ്രങ്ങളില്‍ വെച്ച് ലോജിസ്റ്റിക്സ്, ഇ-കോമേഴ്‌സ് മേഖലകളിലേക്കുള്ള ഇന്റർവ്യൂ നടക്കുമെന്ന് വിജ്ഞാന പത്തനംതിട്ട ഡിസ്ട്രിക്റ്റ് മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു.
ലോകത്തിലെ മികച്ച തൊഴിൽ സാധ്യതയുള്ള ലോജിസ്റ്റിക്സ് & സപ്ലൈ ചെയിൻ മാനേജ്‌മന്റ്, ഇ കൊമേഴ്‌സ് എന്നീ മേഖലകളിൽ തുടക്കക്കാർക്ക് വൻ അവസരമാണ് ഒരുങ്ങുന്നത്. പ്രതിമാസം 25,000/- രൂപ വരെ ലഭിക്കുന്ന ജോലികളിലേക്കുള്ള ഇന്റർവ്യൂ മെയ് 30 നു ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ നടക്കും.
ബി ബി എ, എം ബി എ, ബി കോം, എം കോം എന്നിവയാണ് ലോജിസ്റ്റിക്സ് & സപ്ലൈ ചെയിൻ മാനേജ്‌മന്റ് ജോലികളിലേക്കുള്ള യോഗ്യത. ബി ടെക്, ബിസിഎ, ബി എസ് സി, എം എസ് സി കമ്പ്യൂട്ടർ സയൻസ് എന്നിവയാണ് ഇ കോമേഴ്‌സ് മേഖലയിലെ ഫ്രന്റ് എൻഡ്, ബാക്ക് എൻഡ് ഡവലപ്പർ, ടെസ്റ്റർ എന്നീ ജോലികളുടെ യോഗ്യത.
ALSO READ; തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അനസ്തേഷ്യ വിഭാഗത്തിൽ സീനിയർ റസിഡന്റ് നിയമനം
35 വയസ്സിന് താഴെയുള്ളവർക്ക് അപേക്ഷിക്കാം. അഭിമുഖത്തിൽ തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഫീസോടു കൂടിയ ഓഫ്‌ലൈൻ ട്രെയിനിങ് ഉണ്ടാകും. ആവശ്യക്കാർക്ക് ലോൺ സംവിധാനം ലഭ്യമാക്കും. പരിശീലനം പൂർത്തിയാക്കുന്നവർക്ക് നേരിട്ട് ജോലിയിൽ പ്രവേശിക്കാം. ഇ കോമേഴ്‌സ് മേഖലയിൽ മാത്രമാണ് വർക്ക് ഫ്രം ഹോം അവസരമുള്ളത്.
നിശ്ചിത യോഗ്യതയുള്ളവർക്ക് മെയ് 30 (വെള്ളിയാഴ്ച) രാവിലെ 9.30ന് താഴെപ്പറയുന്ന കേന്ദ്രങ്ങളിൽ വെച്ച് നടക്കുന്ന അഭിമുഖത്തിൽ നേരിട്ട് പങ്കെടുക്കാം. ഈ ജോലിയില്‍ താത്പര്യമുള്ളവര്‍ക്ക് ബാഹ്യ തടസ്സങ്ങളില്ലാത്ത റൂമിലിരുന്ന് ലാപ്‍ടോപ്, സ്ഥിരതയും വേഗതയുമുള്ള ഇന്റര്‍നെറ്റ് സൗകര്യം എന്നിവ ഉറപ്പാക്കി മറ്റ് സ്ഥലങ്ങളിലിരുന്നും ഓണ്‍ലൈനായി അഭിമുഖത്തില്‍ പങ്കെടുക്കാം.
ALSO READ; എ ഐ കാരണം 8,000 പേര്‍ക്ക് ജോലി നഷ്ടം; പിരിച്ചുവിടലുമായി ഐ ബി എം
താത്പര്യമുള്ളവർ താഴെ പറയുന്ന ഓഫീസുകളുമായി ബന്ധപ്പെടുക
ലോജിസ്റ്റിക്സ്, ഇ കോമേഴ്‌സ് അഭിമുഖം നടക്കുന്ന കേന്ദ്രങ്ങൾ :-
റാന്നി ജോബ് സ്റ്റേഷൻ – റാന്നി ബ്ലോക്ക് പഞ്ചായത്ത് (8714699499)
കോന്നി ജോബ് സ്റ്റേഷൻ – മിനി സിവിൽ സ്റ്റേഷൻ (8714699496)
തിരുവല്ല ജോബ് സ്റ്റേഷൻ – പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് (8714699500)
അടൂർ ജോബ് സ്റ്റേഷൻ – പറക്കോട് ബ്ലോക്ക് പഞ്ചായത്ത് (8714699498)
ആറന്മുള ജോബ് സ്റ്റേഷൻ – ഇലന്തൂര്‍ ബ്ളോക്ക് പഞ്ചായത്ത് (8714699495)
പി.എം.യു ഓഫീസ്, ഷോപ്പ് നമ്പർ 72, മുനിസിപ്പൽ ബസ് സ്റ്റാൻഡ് കോംപ്ലക്സ്, പത്തനംതിട്ട (6282747518)

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here