
എയർഗൺ ഉപയോഗിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് യുവാക്കൾ. പത്തനംതിട്ട കോന്നി ചന്തയ്ക്ക് സമീപമാണ് മദ്യലഹരിയിൽ എയർഗൺ ഉപയോഗിച്ച് യുവാക്കൾ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. യുവാക്കൾ ഓട്ടോ തൊഴിലാളികളെ മർദ്ദിക്കുകയും അസഭ്യം പറയുകയും ചെയ്തതായാണ് പരാതി. ഇന്ന് വൈകിട്ട് ആറരയോടെയായിരുന്നു സംഭവം.
also read:റെയില്‍വേ പ്ലാറ്റ്‌ഫോമുകളില്‍ മെഡിക്കല്‍ ഷോപ്പില്ല ! കാരണം ഇതാണ്
ഓട്ടോ സ്റ്റാൻഡിനു സമീപം ബൈക്ക് പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട് തർക്കമുണ്ടാകുകയായിരുന്നു. തർക്കത്തിന് പിന്നാലെ യുവാക്കൾ എയർഗൺ എടുത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. 19 വയസ്സുള്ള രണ്ട് യുവാക്കളും 17 വയസ്സുകാരനും ആണ് സംഭവത്തിന് പിന്നിലെന്നാണ് വിവരം. സംഭവത്തിൽ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

