
പത്തനംതിട്ടയിൽ കോളേജ് കുളത്തിൽ ചത്ത പാമ്പിനെയും ഉടുമ്പിനെയും കണ്ടെത്തി. പത്തനംതിട്ട കോന്നി സിഎഫ്ആർഡി കോളേജിലെ കുളത്തിലാണ് ചത്ത പാമ്പിനെയും ഉടുമ്പിനെയും കണ്ടെത്തിയത്. കുട്ടികൾ മുഖം കഴുകാനും മറ്റ് ആവശ്യങ്ങൾക്കും ഉപയോഗിക്കുന്നത് ഈ കുളത്തിലെ വെള്ളമാണ്.
ഇന്ന് രാവിലെയാണ് പാമ്പിനെയും ഉടുമ്പിനെയും കുളത്തിൽ ചത്ത നിലയിൽ കുട്ടികൾ കണ്ടത്. ഇതേ തുടർന്ന് കോളേജിന് രണ്ട് ദിവസത്തെ അവധി നൽകി. നിലവിൽ കോളേജിന്റെ പരിസരമാകെ കാടു പിടിച്ചു കിടക്കുന്ന നിലയിലാണ്. സംസ്ഥാന സിവിൽ സപ്ലൈസ് ഉടമസ്ഥയിലുള്ള കോളേജ് ആണ് ഇത്.
A dead snake and a monitor lizard were found in a pond at CFRD College in Pathanamthitta, raising serious concerns over student safety and hygiene. The pond water was reportedly being used by students for washing their faces and other daily purposes.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

