സ്നേഹയെ കൊല്ലാന്‍ ശ്രമിച്ചത് അരുണിനെ സ്വന്തമാക്കാന്‍: ന‍ഴ്സ് വേഷത്തിലെത്തി ‘എയര്‍ എംബോളിസ’ത്തിലൂടെ വകവരുത്താനായിരുന്നു പദ്ധതി

പത്തനംതിട്ടയില്‍ പരുമലയിൽ  ആശുപത്രിയിൽ പ്രസവിച്ച് കിടന്ന സ്നേഹയെ കൊലപ്പെടുത്താന്‍ അനുഷ (25) തയ്യാറാക്കിയത് വന്‍ പദ്ധതി. തന്‍റെ സുഹൃത്തായ അരുണിനെ സ്വന്തമാക്കാനാണ് സ്നേഹയെ വകവരുത്താന്‍ അനുഷ തീരുമാനിക്കുന്നത്. രക്തധമനികളിലൂടെ വായു കടത്തിവിട്ട് ‘എയര്‍ എംബോളിസ’ത്തിലൂടെ കൊലപ്പെടുത്താനായിരുന്നു ഫാര്‍മസിസ്റ്റായ അനുഷയുടെ നീക്കം.

രക്തധമനികളുടെ അമിത വികാസത്തിലൂടെ ഉണ്ടാകുന്നതാണ് എയര്‍ എംബോളിസം. രക്തചംക്രമണത്തിലേക്ക് വായു പ്രവേശിക്കുന്നതോടെ മരണം വരെ സംഭവിക്കാവുന്നതാണ് ഇത്. ശ്വാസകോശം അമിതമായി വികാസിക്കുകയും ഹൃദയാഘാതം സംഭവിക്കാനും സാധ്യത കൂടുതലാണ്. സിരയുടെയോ ധമനിയുടെയോ വായുകടത്തിവിടുമ്പോഴുണ്ടാകുന്ന അപൂര്‍വ സങ്കീര്‍ണതയാണ് വെനസ് എയര്‍ എംബോളിസം.

ALSO READ: തൃശൂരില്‍ നിന്ന് കാണാതായ വിദ്യാര്‍ത്ഥികളെ കണ്ടെത്തി

നഴ്‌സിന്‍റെ വേഷത്തില്‍ ആശുപത്രിക്കുള്ളില്‍ കടന്ന അനുഷ പ്രസവ ശേഷം റൂമിൽ വിശ്രമിക്കുകയായിരുന്ന സ്നേഹയെ കുത്തിവെപ്പെടുക്കാനെന്ന വ്യാജേന അപായപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. എന്നാൽ ആശുപത്രി ജീവനക്കാർക്ക് തുടക്കത്തിൽ തന്നെ സംശയം തോന്നി ചോദ്യം ചെയ്തതോടെയാണ് നീക്കം പൊളിഞ്ഞത്. അരുണും അനുഷയും കോളേജ് കാലഘട്ടം മുതൽ  സുഹൃത്തുക്കളാണെന്നാണ് വിവരം.

തിരുവല്ല പുളിക്കീഴ് പൊലീസ് അനുഷയുടെ അറസ്റ്റ് രേഖപ്പെടുത്തി. 120 മില്ലി ലിറ്ററിന്റെ സിറിഞ്ച് പ്രതിയിൽ നിന്ന് കസ്റ്റഡിയിലെടുത്തു. ഇന്ന് തന്നെ പ്രതിയെ കോടതിയിൽ ഹാജരാക്കും.

ALSO READ: ചെകുത്താനെ വീട്ടിൽ കേറി തോക്ക് ചൂണ്ടി ഭീക്ഷണിപ്പെടുത്തി; നടൻ ബാലക്കെതിരെ കേസ്, കൂടെ ആറാട്ടണ്ണനും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News