
പത്തനംതിട്ടയില്‍ യുവാവ് ഭാര്യയേയും സുഹൃത്തിനേയും വെട്ടിക്കൊന്ന സംഭവത്തില്‍ പ്രതി ബൈജു ഭാര്യ വൈഷ്ണയോട് നിരന്തരം വഴക്കുണ്ടാക്കിയിരുന്നുവെന്ന് വൈഷ്ണയുടെ പിതാവ് ബിജു പ്രതികരിച്ചു. സാമ്പത്തിക പ്രശ്‌നങ്ങളെ ചൊല്ലിയായിരുന്നു നിരന്തരം വഴക്ക് ഉണ്ടാകാറെന്നും വൈഷ്ണയുടെ കുടുംബം ഇടപെട്ടാണ് മിക്കവാറും പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ALSO READ: പെൺകുട്ടിയെ കുറിച്ച് മോശം പരാമർശം നടത്തിയെന്ന് ആരോപണം; പതിനാറുകാരന് സമപ്രായക്കാരുടെ ക്രൂര മർദ്ദനം
മകളെ വീട്ടിലേക്ക് വിളിച്ചുകൊണ്ട് പോയിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ ദിവസം നടന്ന പ്രശ്‌നങ്ങളുടെ കാരണം അറിയില്ലെന്നും കൊല്ലപ്പെട്ട വിഷ്ണുവുമായി ബൈജുവിന് പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും വൈഷ്ണയുടെ പിതാവ് ബിജു പറഞ്ഞു.
പത്തനംതിട്ട കൂടൽ പാടത്ത് ആണ് സംഭവം. വൈഷ്ണവി (27) , അയൽക്കാരൻ വിഷ്ണു (34) എന്നിവരാണ് കൊല്ലപ്പെട്ടത്.
വിഷ്ണുവിന്റെ വീട്ടിൽ വെച്ച് ആയിരുന്നു കൊലപാതകം. സംഭവത്തിൽ വൈഷ്ണവിയുടെ ഭർത്താവ് ബൈജുവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. പ്രതി ബൈജുവിന് ഭാര്യയെ സംശയം ഉണ്ടായിരുന്നുവെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. സംശയം ആരോപിച്ച് ഇരുവരും തമ്മിൽ വാക്കുതർക്കം ഉണ്ടായിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

