പത്തനംതിട്ടയിൽ അതിഥി തൊഴിലാളി ക്യാമ്പുകളിൽ പൊലീസ്-എക്സ്സൈസ് മിന്നൽ പരിശോധന

pathanamthitta

പത്തനംതിട്ടയിൽ അതിഥി തൊഴിലാളികൾ താമസിക്കുന്ന ക്യാമ്പുകളിൽ പൊലീസ്-എക്സ്സൈസ് മിന്നൽ പരിശോധന. “ഓപ്പറേഷൻ ക്ലീൻ സ്ലേറ്റിന്റെ” ഭാഗമായി ജില്ലയിലെ വിവിധ ഇടങ്ങളിലെ അതിഥി തൊഴിലാളി ക്യാമ്പുകളിൽ എക്സൈസ് -പോലീസ് സംയുക്തമായി ആണ് പരിശോധന നടത്തിയത്.

പതിനാറാം തീയതി പുലർച്ചെ മുതൽ ആരംഭിച്ച പരിശോധന രാത്രി വൈകി വരെ നീണ്ടു. ജില്ലയിലെ പ്രധാന അതിഥി തൊഴിലാളി പ്രദേശങ്ങളായ കണ്ണങ്കര, കുന്നന്താനം, പഴകുളം, തിരുവല്ല, വള്ളംകുളം, കുമ്പഴ, ഏനാത്ത്,കടമ്പനാട്, മണ്ണടി ശാല, ഇടമൺ, കോട്ടങ്ങൾ എന്നീ സ്ഥലങ്ങളിൽ ആയിരുന്നു പരിശോധന.

ALSO READ; ഭക്ഷണത്തിൽ രാസ ലഹരി കലർത്തി നൽകി പ്രായപൂർത്തികാത്ത പെൺകുട്ടിയെ വർഷങ്ങളോളം പീഡിപ്പിച്ചയാൾ പിടിയിൽ

എക്സൈസിലും പൊലീസിനെയും സർക്കിൾ ഇൻസ്പെക്ടർമാരുടെ നേതൃത്വത്തിൽ പല സംഘങ്ങളായി തിരിഞ്ഞായിരുന്നു പരിശോധന.ജില്ലയിൽ ആകെ 111 ക്യാമ്പുകളിൽ ഒറ്റ ദിവസത്തിൽ പരിശോധനകൾ നടത്തി. പരിശോധനയിൽ കണ്ണങ്കര അതിഥി തൊഴിലാളി ക്യാമ്പിൽ നിന്നും 12 ഗ്രാം കഞ്ചാവ് കണ്ടെടുത്ത് പശ്ചിമ ബംഗാള്‍ സ്വദേശിയായ മുഖാരിം, (29) വയസ് എന്നയാളെ അറസ്റ്റ് ചെയ്തു.

ഒരു മയക്കുമരുന്ന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പരിശോധനയിൽ 63 കിലോ പുകയില ഉൽപ്പന്നങ്ങളാണ് കണ്ടെടുത്തത്. 23 കോട്പ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളതും ആണ്.പരിശോധനയ്ക്ക് പത്തനംതിട്ട K 9 -DOG SQUAD ന്റെ സേവനവും ഉപയോഗപ്പെടുത്തിയിരുന്നു.കഴിഞ്ഞദിവസം പോലീസ് -എക്സൈസ് ഉന്നത ഉദ്യോഗസ്ഥരുടെ സംസ്ഥാനതല മീറ്റിംഗ് വിളിച്ചു ചേർത്തിരുന്നു.

അതിന്‍റെ അടിസ്ഥാനത്തിൽ കൂടി ആണ് ഈ പരിശോധന നടത്തിയത്.പരിശോധനയ്ക്ക് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർമാരായ രാജേന്ദ്രൻ, ഷാജി S,സച്ചിൻ, അൻഷാദ്, സെബാസ്റ്റ്യൻ പോലീസ് സർക്കിൾ ഇൻസ്പെക്ടർമാരായ അരുൺകുമാർ, വിജയൻ, പ്രവീൺ, വിനോദ് കൃഷ്ണൻ, സുനില്‍, അജിത്‌ എന്നിവരും എന്നിവർ നേതൃത്വം നൽകി.കൂടുതൽ ഇടങ്ങളിൽ ഇത്തരത്തിലുള്ള പരിശോധന ഉണ്ടാകുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News