പോക്സോ കേസ് പ്രതിയെന്ന് ആരോപണം; പത്തനംതിട്ടയിൽ ഇരുപതുകാരന് പൊലീസിന്റെ ക്രൂരമർദനം

പത്തനംതിട്ടയിൽ ഇരുപതുകാരന് പോലീസിന്റെ ക്രൂരമർദനം. പോക്സോ കേസിലെ പ്രതി എന്ന ആരോപണത്തിൽ ആണ് പത്തനംതിട്ട കൂടൽ പോലീസ് ആണ് 20കാരൻ നിബിനെ ക്രൂരമായി മർദിച്ചത്.

തുടർന്ന് നടത്തിയ അന്വേഷണത്തിൽ നിബിൻ നിരപരാധി ആണെന്ന് തെളിഞ്ഞിരുന്നു. എന്നാൽ ഇതിന് ശേഷവും പൊലീസ് തന്നെ ഭയപ്പെടുത്തി വിട്ടയച്ചു എന്നും യുവാവ് വ്യക്തമാക്കി. മൂന്നാം തീയതി വൈകിട്ട് പിടികൂടിയ നിബിനെ ഇന്നലെ വൈകിട്ടാണ് പൊലീസ് വിട്ടയച്ചത്.

also read; അതിതീവ്ര മഴ; ദില്ലിയിൽ ലാൻഡ് ചെയ്യേണ്ട വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

യുവാവ് ഹൃദയ ശസ്ത്രക്രിയക്ക് വിധേയമായിട്ടുണ്ട്. ഇത് പറഞ്ഞിട്ടും തന്നെ ക്രൂരമായി മർദ്ദിച്ചുവെന്നും നിബിൻ വ്യക്തമാക്കി. ചെവിക്ക് പിടിച്ച് ഉയർത്തിയാണ് പൊലീസ് നിബിനെ ക്രൂരമായി മർദ്ദിച്ചത്. കാലിൽ ബൂട്ടിട്ട് ചവിട്ടുകയും. കാൽവെള്ളയിൽ ചൂരുലുകൊണ്ട് മർദിക്കുകയും ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News