പത്തനംതിട്ടയിൽ വിവിധ രാഷ്ട്രീയ പാർട്ടികളോടുള്ള ബന്ധം ഉപേക്ഷിച്ച് 32 കുടുംബങ്ങൾ സിപിഐഎമ്മിൽ ചേർന്നു

പത്തനംതിട്ട കൂടൽലിൽ വിവിധ രാഷ്ട്രീയ പാർട്ടികളോടുള്ള ബന്ധം ഉപേക്ഷിച്ച് 32 കുടുംബങ്ങൾ സിപിഐഎമ്മിൽ ചേർന്നു. കോൺഗ്രസ് , ബിജെപി തുടങ്ങിയ പാർട്ടികളിൽ നിന്ന് ചെങ്കൊടി തണലിലേക്ക് എത്തിയവരെ സിപിഐഎം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു പാർട്ടിയിലേക്ക് സ്വീകരിച്ചു.

Also read:തെരഞ്ഞെടുപ്പ് ചൂടിലും രാഷ്ട്രീയം മറന്നുള്ള ഒത്തുചേരൽ; ശ്രദ്ധേയമായി റാവിസ് കടവ് ഇഫ്താർ വിരുന്ന്

32 കുടുംബങ്ങളാണ് വിവിധ രാഷ്ട്രീയ പാർട്ടികളോടുള്ള ബന്ധം ഉപേക്ഷിച്ച സിപിഎമ്മിൽ ചേർന്നത്. ബിജെപിയിലും കോൺഗ്രസിലും ഉൾപ്പെടെയുള്ള രാഷ്ട്രീയപാർട്ടികളിൽ പ്രാദേശികതലത്തിൽ നേതൃത്വ പദവി വഹിച്ചവരാണ് ആ ബന്ധം ഉപേക്ഷിച്ച സിപിഐഎമ്മിൽ ചേർന്നത്. പുതിയതായി പാർട്ടിയിലേക്ക് എത്തിയവരെ സിപിഐഎം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു സ്വീകരിച്ചു .സമകാലിക രാഷ്ട്രീയം സഹാചര്യം തിരിച്ചറിഞ്ഞാണ് കൂടുതൽ ആളുകൾ ഇടതുപക്ഷത്തിലേക്ക് എത്തുന്നത് എന്ന് സിപിഐഎം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു.

Also read:കേരളത്തിന്റെ റിയൽ സ്റ്റോറി..! മതസൗഹാർദ സന്ദേശവുമായി ക്ഷേത്രാങ്കണത്തിൽ ഒരു ഇഫ്‌താർ വിരുന്ന്

സാധാരണക്കാരെ ചേർത്തുപിടിക്കുന്ന പാർട്ടിയാണ് സിപിഐഎം. അതിനാലാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ചേരുന്നതെന്ന് സിപിഐഎമ്മിലേക്ക് പുതിയതായി എത്തിയവർ പറഞ്ഞു. ആഴ്ചകൾക്ക് മുമ്പാണ് മുൻ കോൺഗ്രസ് ജില്ലാ അധ്യക്ഷൻ ബാബു ജോർജ് മുൻ പഞ്ചായത്ത് പ്രസിഡന്റ് സജി ചാക്കോയും സിപിഐഎമ്മിൽ ചേർന്നത്. തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ പ്രമുഖ നേതാക്കൾക്ക് ഒപ്പം പ്രവർത്തകരും കോൺഗ്രസ് പാർട്ടി വിടുന്നത് യുഡിഎഫ് ക്യാമ്പിൽ കനത്ത ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here