ഗുസ്തി താരം ബജ്രംഗ് പുനിയയ്‌ക്കെതിരെയുള്ള മാനനഷ്ടക്കേസ് കോടതി തള്ളി

newdelhi court

ഗുസ്തി താരം ബജ്രംഗ് പുനിയയ്‌ക്കെതിരെയുള്ള മാനനഷ്ടക്കേസ് കോടതി തള്ളി. ഗുസ്തി പരിശീലകൻ നരേഷ് ദാഹിയ സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി തള്ളി. ദില്ലി പട്യാല ഹൗസ് കോടതിയാണ് ഹര്‍ജി തള്ളി.

2023 മെയ് 10ന് ജന്തർ മന്തറിൽ നടന്ന പത്രസമ്മേളനത്തിനിടെ ബജ്രംഗ് പുനിയ തനിക്കെതിരെ തെറ്റായ ആരോപണങ്ങൾ ഉന്നയിച്ചുവെന്ന് ആരോപിച്ചാണ് പരിശീലകൻ നരേഷ് ദാഹിയ ക്രിമിനൽ മാനനഷ്ടക്കേസ് ഫയൽ ചെയ്തത്. ദഹിയ ഒരു ബലാത്സംഗ കേസിൽ പ്രതിയാണെന്നാണ് വാര്‍ത്താസമ്മേളനത്തില്‍ പുനിയ മാധ്യമങ്ങളോട് പറഞ്ഞത്. മുമ്പ്, 2023 നവംബർ 9 ന് കോടതി കേസില്‍ ബജ്രംഗ് പുനിയയ്ക്ക് ജാമ്യം അനുവദിച്ചിരുന്നു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 499, 500 വകുപ്പുകൾ പ്രകാരം അദ്ദേഹത്തിനെതിരെ സമൻസും കോടതി അയച്ചിരുന്നു.

ALSO READ: പ്രസവ ശസ്ത്രക്രിയയ്ക്കിടെ ന‍ഴ്സ് മൊബൈല്‍ നോക്കി; നവജാത ശിശുവിൻ്റെ വിരല്‍ അറ്റുപോയതായി പരാതി, സംഭവം തമി‍ഴ്നാട്ടില്‍

വനിതാ ഗുസ്തിക്കാരായ വിനേഷ് ഫോഗട്ട്, സാക്ഷി മാലിക് എന്നിവരുടെ പ്രതിഷേധങ്ങളാണ് ഈ കേസിന്റെ പശ്ചാത്തലം. റെസ്‌ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ മുൻ പ്രസിഡന്റും ബിജെപി പാർലമെന്റ് അംഗവുമായ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെ ലൈംഗിക പീഡനം ആരോപിച്ച് നടപടിയെടുക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം. ഈ ആരോപണങ്ങളുമായി ബന്ധപ്പെട്ട് സിങ്ങിനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News