മൂന്ന് വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് അമ്മാവനും സുഹൃത്തുകളും; ഞെട്ടിക്കുന്ന സംഭവം പട്‌നയിൽ

PATNA RAPE CASE

മൂന്ന് വയസുകാരിയെ അമ്മാവനും രണ്ട് സുഹൃത്തുക്കളും ചേർന്ന് കൂട്ടബലാത്സംഗം ചെയ്തു. പട്‌നയിൽ വെള്ളിയാഴ്ച രാത്രി ആണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. പെൺകുട്ടിയുടെ അമ്മ പറയുന്നതനുസരിച്ച്, കുട്ടി വീട്ടിൽ ഉറങ്ങുകയായിരുന്നപ്പോൾ മയക്കുമരുന്നിന് അടിമയായ അമ്മാവൻ കുട്ടിയെ എടുത്ത് 500 മീറ്റർ അകലെയുള്ള പാടത്തേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. കുട്ടിയുടെ നിലവിളി കേട്ട് നാട്ടുകാർ ഓടിക്കൂടിയതോടെ പ്രതികൾ കുട്ടിയെ ഉപേക്ഷിച്ച് ഓടിരക്ഷപ്പെട്ടു.

കുഞ്ഞിനെ അന്വേഷിച്ചെത്തിയ ആളുകൾ കണ്ടത് രക്തം വാർന്ന് കിടക്കുന്നതാണ്. കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചു. പെൺകുട്ടി ഇപ്പോൾ ചികിത്സയിലാണ്.പിന്നാലെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രധാന പ്രതിയായ 22കാരനായ അമ്മാവനെയും ഒരു സുഹൃത്തിനെയും അറസ്റ്റ് ചെയ്തത്. ഒളിവിലുള്ള മൂന്നാമത്തെ പ്രതിക്കായി തിരച്ചിൽ തുടരുകയാണ്. തെളിവുകൾ ശേഖരിക്കുന്നതിനായി ഫോറൻസിക് സംഘം കുറ്റകൃത്യം നടന്ന സ്ഥലം സന്ദർശിച്ചു.

ALSO READ: ഭാര്യയെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു; തൊഴിലുടമയെ തല്ലി ഭർത്താവ്, സംഭവം ബെംഗളൂരുവിൽ

പ്രതികൾക്ക് എത്രയും വേഗം ശിക്ഷ ഉറപ്പാക്കുന്നതിനായി കുട്ടിയുടെയും അമ്മയുടെയും മൊഴികൾ കോടതിയിൽ രേഖപ്പെടുത്തുമെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News