വേദനിക്കുന്ന വയനാടിനേയും കേരളത്തേയും ഹൃദയത്തോട് ചേര്‍ത്തുപിടിക്കുന്നതായി പാത്രിയര്‍ക്കീസ് ബാവ

വയനാട്ടിലെ പ്രകൃതി ദുരന്തത്തില്‍ ഉറ്റവരേയും ഉടയവരേയും നഷ്ടപ്പെട്ട് ദുരന്തത്തിനിരയായ സഹോദരങ്ങളെ ഹൃദയത്തോട് ചേര്‍ത്ത് പിടിക്കുകയും, അവരുടേയും കേരള ജനതയുടേയും വേദനയില്‍ പങ്കുചേരുകയും ചെയ്യുന്നുവെന്ന് യാക്കോബായ സഭയുടെ പരമാദ്ധ്യക്ഷന്‍ മോറോന്‍ മോര്‍ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവാ. സമീപകാലത്ത് കേരളം കണ്ട ഏറ്റവും ഭീകരമായ ഈ പ്രകൃതി ദുരന്തത്തില്‍ നൂറ് കണക്കിന് ആളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും, ഗുരുതരമായ പരുക്ക് ഏല്‍ക്കുകയും, ഭവനരഹിതരാവുകയും ചെയ്തിരിക്കുകയാണ്.

Also read:വയനാടിനായി കൈകോർത്ത് സാങ്കേതിക സർവകലാശാല എൻ എസ് എസ് യൂണിറ്റുകൾ

ദുരന്തത്തില്‍ നിന്ന് രക്ഷപെട്ടവര്‍ ഇനിയും അനേക നാളുകള്‍ അനുഭവിക്കേണ്ടി വരുന്ന മാനസിക ആഘാതം വിവരണാതീതമാണ്. ഈ സാഹചര്യത്തിൽ, തന്റെ ആഴമായ ദു:ഖവും, അനുശോചനവും കേരള ജനതയേയും കേരള ഗവണ്‍മെന്റിനേയും അറിയിക്കുന്നതായി പാത്രിയാർക്കീസ് ബാവ തൻ്റെ സന്ദേശത്തിൽ അറിയിച്ചു. ദുരന്തത്തിനിരയായവര്‍ക്ക് സാധ്യമായ വിധത്തിലെല്ലാം സഹായഹസ്തം നീട്ടേണ്ടത് നമ്മള്‍ ഓരോരുത്തരുടേയും കടമയാണ്.

Also read:‘ക്യാമ്പിൽ അനാവശ്യ സന്ദർശനം ഒഴിവാക്കണം, ആളുകളുടെ സ്വകാര്യത മാനിക്കണം’: മന്ത്രി പി എ മുഹമ്മദ് റിയാസ്

സകലവും നഷ്ടമായ, വയനാട്ടിലെ ദുരന്തത്തില്‍ ഇരയായവരുടെ പുനരധിവാസത്തിനായി സഭ ഏര്‍പ്പെടുത്തിയിരിക്കുന്ന ‘കെയര്‍ വയനാട് ‘ എന്ന സംരഭത്തില്‍ ആത്മാര്‍ത്ഥമായി സഹകരിക്കുവാനും സംഭാവനകള്‍ ചെയ്യുവാനും ആഹ്വാനം ചെയ്യുന്നതായും പാത്രിയാർക്കീസ് ബാവ അറിയിച്ചു. ഇതു സംബന്ധിച്ച് വിശദമായ വിവരങ്ങള്‍ മലങ്കര മെത്രാപ്പോലീത്ത ജോസഫ് മോര്‍ ഗ്രിഗോറിയോസ് അറിയിക്കുമെന്നും ഇന്ത്യയ്ക്ക് അകത്തും, വിദേശത്തും ഉള്ള മലങ്കര യാക്കോബായ സുറിയാനി സഭാംഗങ്ങള്‍ക്ക് അയച്ച സന്ദേശത്തിൽ പാത്രിയര്‍ക്കീസ് ബാവ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News