ഡബ്ബിങിലാണ്…; ‘പേട്രിയറ്റ്’ വിശേഷം പങ്കുവെച്ച് മമ്മൂട്ടി

patriot dubbing mammootty new post

സിനിമാപ്രേമികൾ വളരെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് പേട്രിയറ്റ്. ചിത്രത്തിന്റെ ഓരോ അപ്‌ഡേറ്റിനുമായി ആരാധകർ ആവേശത്തോടെ കാത്തിരിക്കാൻ ഒരുപാട് കാരണമുണ്ട്. അതിലൊന്ന് വർഷങ്ങൾക്ക് ശേഷം മമ്മൂട്ടിയെയും മോഹൻലാലിനെയും ഒരേ ഫ്രെമിൽ കാണാൻ സാധിക്കും എന്നതാണ്. കഴിഞ്ഞ ദിവസങ്ങളിൽ ചിത്രത്തിലെ പ്രധാന സ്ത്രീ കഥാപാത്രങ്ങളുടെ പോസ്റ്ററുകൾ, ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്റർ എന്നിവ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ ഒരു ചിത്രം പങ്കുവച്ചിരിക്കുകയാണ് മമ്മൂട്ടി. പേട്രിയറ്റ് ഡബ്ബിംഗ് എന്ന് പറഞ്ഞാണ് താരം തന്റെ ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്.

ALSO READ: മമ്മൂക്ക ഇപ്പോഴും 30കളിലെന്നപോലെ, മാസ്മരികം; ചിത്രം പങ്കുവെച്ച് ലിസി, ഒപ്പം പ്രിയദർശനും

മഹേഷ് നാരായണൻ ഒരുക്കുന്ന ചിത്രത്തിൽ മമ്മൂട്ടിയ്ക്കും മോഹൻലാലിനും ഒപ്പം വലിയ താരനിര തന്നെ അണിനിരക്കുന്നുണ്ട്. ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻ‌താര, രാജീവ് മേനോൻ എന്നിവർ ഉൾപ്പെടെയാണ് ചിത്രത്തിലെ മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നിവയുടെ ബാനറിൽ ആന്റോ ജോസഫ്, കെ ജി അനിൽകുമാർ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ചിത്രം 2026 ഏപ്രിൽ 23 നു ആഗോള റിലീസായി തീയേറ്ററുകളിൽ എത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News