
മമ്മൂട്ടിയെയും മോഹൻലാലിനെയും ഒന്നിച്ച് ബിഗ് സ്‌ക്രീനിൽ കാണാനുള്ള ആരാധകരുടെ കാത്തിരിപ്പിന് ഇനി അധികനാൾ വേണ്ട. മഹേഷ് നാരായണൻ ഒരുക്കുന്ന ‘പേട്രിയറ്റ്’ ചിത്രത്തിന്റെ ഓൾ ഇന്ത്യ അഡ്വാൻസ് ടിക്കറ്റ് ബുക്കിങ് ചൊവ്വാഴ്ച രാവിലെ ഒൻപതുമണി മുതൽ ആരംഭിക്കും. മേയ് 1ന് രാവിലെ 9.15-നാണ് ചിത്രത്തിന്റെ ആദ്യപ്രദർശനം. സെൻസർ ബോർഡിൽ നിന്ന് യു/ എ 16+ സർട്ടിഫിക്കറ്റ് സ്വന്തമാക്കിയ ചിത്രത്തിന്റെ ദൈർഘ്യം 3 മണിക്കൂർ 25 സെക്കൻഡ് ആണ്.
വളരെ ആകാംഷയോടെ ആണ് ആളുകൾ ഈ ചിത്രം കാത്തിരിക്കുന്നത്. മമ്മൂട്ടിയെയും മോഹൻലാലിനെയും കൂടാതെ വലിയ ഒരു താരനിര തന്നെ ചിത്രത്തിലുണ്ട്. ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻതാര, രേവതി, രാജീവ് മേനോൻ എന്നിവർ അടക്കം താരരാജാക്കന്മാരോടൊപ്പം അണിനിരക്കുമ്പോൾ വരാൻ പോകുന്നത് വമ്പൻ ട്രീറ്റ് തന്നെ ആകും.
ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നിവയുടെ ബാനറിൽ ആന്റോ ജോസഫ്, കെ.ജി. അനിൽകുമാർ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. അടുത്തിടെ ജിയോ ഹോട്സ്റ്റാറിലൂടെ പുറത്തുവന്ന ചിത്രത്തിന്റെ പ്രൊമോഷൻ അഭിമുഖവും വലിയ പ്രേക്ഷക ശ്രദ്ധയാണ് നേടിയത്.
ALSO READ: ‘ലോക’യെ വീഴ്ത്തി വാഴ 2 ഇൻഡസ്ട്രി ഹിറ്റ്! ഹാഷിറിനും പിള്ളേർക്കും ഇനി മുൻപിൽ ഒരുകടമ്പ മാത്രം
മലയാള സിനിമ കണ്ട ഏറ്റവും വലിയ റിലീസുകളിൽ ഒന്നായാണ് ചിത്രം ആഗോള തലത്തിൽ എത്തുക. മാസ് ആക്ഷൻ സ്‌പൈ ത്രില്ലർ തന്നെ ആകും ചിത്രം. ഇനി എന്തൊക്കെ സസ്പെൻസ് ആണ് അതിലുള്ളത് എന്ന് കാത്തിരുന്ന് കാണാം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

