‘പേട്രിയറ്റ് ടോം ക്രൂസ് സിനിമകളെക്കാൾ ഗംഭീരം’; വിദേശ വനിതയുടെ റിവ്യൂ ശ്രദ്ധനേടുന്നു

Patriot Review Goes Viral

നീണ്ട വർഷത്തെ ഇടവേളയ്ക്ക് ശേഷം മലയാളത്തിന്റെ മഹാനടന്മാരായ മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ച സിനിമയാണ് ‘പേട്രിയറ്റ്’. മഹേഷ് നാരായണൻ സംവിധാനം ചെയ്ത ഈ ചിത്രം മലയാളത്തിൽ ഒരു ബെഞ്ച് മാർക്കാണെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. ആദ്യ ദിനം ആഗോള തലത്തിൽ 29.37 കോടി നേടിയ ചിത്രം തിയേറ്ററുകളിൽ മുന്നേറുകയാണ്.

ഇപ്പോഴിതാ ‘പേട്രിയറ്റി’നെ അഭിനന്ദിച്ചുകൊണ്ടുള്ള ഒരു വിദേശ വനിതയുടെ റിവ്യൂവാണ് എങ്ങും ചർച്ചയാകുന്നത്. ‘പേട്രിയറ്റ്’ ​ഗംഭീര സിനിമയെന്നാണ് ഇവരുടെ റിവ്യൂ. ടോം ക്രൂസ് സിനിമകളെക്കാൾ ഗംഭീരമാണ് ചിത്രമെന്നും ഇവർ വീഡിയോയിൽ പറയുന്നുണ്ട്.

ALSO READ: ‘ദി ലാസ്റ്റ് ടെനന്റ്’ യൂട്യൂബിൽ തരംഗമാകുന്നു; ഇർഫാൻ ഖാന്റെ 25 വർഷമായി പെട്ടിയിലായിരുന്ന സിനിമ

റിനിൽ ജിജോ എന്ന മലയാളി വ്ലോഗർ ആണ് സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ ഈ വീഡിയോ പങ്കുവെച്ചത്. സിനിമയുടെ മ്യൂസിക്, കഥ, പ്രകടനങ്ങൾ എല്ലാം ഇഷ്ടമയെന്നും മികച്ചതാണെന്നും വിദേശ വനിത അഭിപ്രായപ്പെടുന്നു. നമ്മളെപ്പോലെ തന്നെ നമ്മുടെ കഥകൾ സ്വീകരിക്കുകയും ആസ്വദിക്കുകയും ചെയ്യുന്ന ഒരു രാജ്യത്ത് ജീവിക്കാൻ കഴിഞ്ഞതിൽ നന്ദിയുണ്ടെന്ന് പറഞ്ഞുകൊണ്ടാണ് റിനിൽ ജിജോ വീഡിയോ പങ്കുവെച്ചത്. നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കമന്റുമായി എത്തുന്നത്.

ആന്റോ ജോസഫ്, കെ ജി അനിൽകുമാർ എന്നിവർ ചേർന്നാണ് പേട്രിയറ്റ് നിർമിച്ചിരിക്കുന്നത്. ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നിവയുടെ ബാനറിലാണ് നിർമാണം. നയൻതാര, രേവതി, കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ തുടങ്ങി വൻ താരനിരയും ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിലുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News