
മലയാളികളുടെ സ്വകാര്യ അഹങ്കാരം, നമ്മുടെ സ്വന്തം ലാലേട്ടനും മമ്മൂക്കയും ഒന്നിക്കുന്ന, പ്രേക്ഷകർ അത്യാവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘പേട്രിയറ്റ്’. 18 വർഷങ്ങൾക്ക് ശേഷമാണ് മോഹൻലാലും മമ്മൂട്ടിയും ഒരേസ്ക്രീനിൽ എത്തുന്നത് എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ‘പേട്രിയറ്റ്’ ഇപ്പോഴിതാ, 24-ാമത് ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓഫ് ലോസ് ഏഞ്ചൽസിന് തുടക്കം കുറിച്ച് എത്തുകയാണ്.
Also read: ഖത്തറിൽ ഇറാന്റെ മിസൈൽ ആക്രമണം; എൽ.എൻ.ജി കയറ്റുമതിയിൽ 20 ബില്യൺ ഡോളറിന്റെ നഷ്ടം
ഫിലിം ഫെസ്റ്റിവൽ ഓഫ് ലോസ് ഏഞ്ചൽസിൽ 27 സിനിമകളാണ് പ്രദർശിപ്പിക്കുക. ഇതിൽ ഏഴ് ഫീച്ചർ ഫിലിമുകളും രണ്ട് ഡോക്യുമെന്ററികളും 18 ഹ്രസ്വചിത്രങ്ങളും ആണ് ഉൾപ്പെടുത്തുക. ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ്, നേപ്പാൾ, മലേഷ്യ, ഫിലിപ്പീൻസ്, ജപ്പാൻ, ഫ്രാൻസ്, യുകെ, നെതർലാൻഡ്‌സ്, ജർമ്മനി, സൗദി അറേബ്യ, യുഎസ്എ എന്നിവിടങ്ങളിൽ നിന്നുള്ള ചിത്രങ്ങളാണ് ഫെസ്റ്റിവെലിൽ ഉണ്ടാകുക. ഏപ്രിൽ 23 മുതൽ 26 വരെയാണ് ഫെസ്റ്റിവൽ നടക്കുന്നത്.
മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ‘പേട്രിയറ്റിൽ’, രാജ്യത്തെ സംരക്ഷിക്കാനുള്ള ദൗത്യത്തിനിറങ്ങുന്ന വിരമിച്ച JAG ഓഫീസറായിട്ടാണ് മമ്മൂട്ടി എത്തുന്നത്. മോഹൻലാൽ യുദ്ധരംഗങ്ങളിൽ പരിചയസമ്പന്നനായ ഒരു ഉദ്യോഗസ്ഥന്റെ വേഷമാണ് അവതരിപ്പിക്കുന്നത്. ഫഹദ് ഫാസിൽ, നയൻതാര, കുഞ്ചാക്കോ ബോബൻ, രേവതി, രാജീവ് മേനോൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.
‘പേട്രിയറ്റ്’ പോസ്റ്റർ ചിത്രത്തിലെ പ്രധാന താരങ്ങളെ ഉൾപ്പെടുത്തി ഒന്നിലധികം പോസ്റ്ററുകൾ അണിയറപ്രവർത്തകർ പുറത്തിറക്കിയിരുന്നു. ചിത്രം 2026 ഏപ്രിൽ 23-നാണ് തിയേറ്ററുകളിൽ എത്തുന്നത്. ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് സുഷിൻ ശ്യാം ആണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

