ആഗോള ബോക്സ് ഓഫീസിൽ നിന്ന് പേട്രിയറ്റ് നേടിയത് എത്ര ? കണക്കുകൾ ഇതാ

patriot release

17 വർഷങ്ങൾക്ക് ശേഷം മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ചെത്തിയ വിസ്മയമാണ് മഹേഷ് നാരായണൻ സംവിധാനം ചെയ്ത പേട്രിയറ്റ്. ചിത്രം റിലീസായി ആദ്യ മൂന്ന് ദിവസം പിന്നിടുമ്പോൾ ആഗോള ബോക്സ് ഓഫീസിൽ നിന്ന് 61.25 കോടി നേടിയെന്നാണ് കണക്കുകൾ. കേരളത്തിൽ നിന്ന് സിനിമ ഇതുവരെ 18.65 കോടി നേടിയിട്ടുണ്ട്.

ചിത്രം ആദ്യ ദിനം ആഗോള തലത്തിൽ ചിത്രം 29.37 കോടി നേടിയെന്നാണ് കണക്കുകൾ. ഒരു മലയാള സിനിമയ്ക്ക് ലഭിക്കുന്ന രണ്ടാമത്തെ ഏറ്റവും ഉയർന്ന കളക്ഷൻ ആണ് ഇത്. കേരളത്തിൽ നിന്ന് പേട്രിയറ്റ് നേടിയത് 8.5 കോടി ആണെന്നാണ് സാക്നിൽക് റിപ്പോർട്ട് ചെയ്യുന്നത്. ഇന്ത്യയിൽ നിന്ന് 9.80 കോടിയാണ് സിനിമയുടെ കളക്ഷൻ.

ALSO READ: 4 ഇഡിയറ്റ്‌സ്; ആമിര്‍ ഖാന്‍, മാധവന്‍, ശര്‍മാന്‍ ജോഷി എന്നിവര്‍ക്കൊപ്പം നാലാമനായി വിക്കി കൗശല്‍ എത്തിയേക്കും

മമ്മൂട്ടിയും മോഹൻലാലും കൂടാതെ ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻതാര, രേവതി എന്നിങ്ങനെ വമ്പൻ താരനിരയും ചിത്രത്തിലുണ്ട്. ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നിവയുടെ ബാനറിൽ ആന്റോ ജോസഫ്, കെ ജി അനിൽകുമാർ എന്നിവർ ചേർന്നാണ് പേട്രിയറ്റ് നിർമിച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News