ആരാധകർക്ക് താരവിരുന്ന്; പാട്രിയോട്ടിന്റെ ട്രെയിലർ ലോഞ്ചിന് ബിഗ് എമ്മുകളെത്തും

PATRIOT TRAILER RELEASE

പാട്രിയോട്ടിന്റെ ട്രെയിലർ ലോഞ്ച് ആഘോഷമാക്കാൻ തൃശൂർ രാഗം തീയറ്ററിലേക്ക് മലയാളികളുടെ പ്രിയതാരം മമ്മൂട്ടി എത്തുന്നു. പാട്രിയോട്ടിന്റെ ഔദ്യോഗിക ട്രെയിലർ ലോഞ്ചിനെക്കുറിച്ച് മമ്മൂട്ടിയാണ് സൂചന നൽകിയത്. താരം തന്റെ ഫേസ്ബുക്ക് പോസ്റ്റ് വഴിയാണ് ഈ വിവരം അറിയിച്ചത്.

ഏപ്രിൽ 4ന് വൈകിട്ട് 6 മണിയോടെ രാഗം തിയേറ്ററിൽ വച്ചായിരിക്കും ട്രെയിലർ ലോഞ്ച്. ട്രെയിലർ കാണാൻ നിങ്ങളെത്തൂ നമുക്ക് അവിടെ കാണാം എന്നാണ് താരം തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചത്. നടൻ മോഹൻലാലിന്റ തട്ടകമെന്ന് വിശേഷിപ്പിക്കുന്ന തൃശൂർ രാഗം തിയേറ്ററിലേക്ക് മമ്മൂട്ടിയെത്തുന്നു എന്നതും ഈ ട്രെയിലർ ലോഞ്ചിന്റെ പ്രത്യേകതയാണ്.

സിനിമാലോകവും ആരാധകവൃത്തവും ഒരുപോലെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പാട്രിയോട്ട്. മലയാളസിനിമയുടെ താര രാജാക്കന്മാർ ഏറെക്കാലത്തിന് ശേഷം ഒന്നിക്കുന്നുവെന്ന പ്രത്യേകതയാണ് ചിത്രം ചർച്ചാ വിഷയമാവാൻ കാരണം.

ALSO READ: രേവന്ത് റെഡ്ഡി പരാമർശം പിൻവലിക്കണം; പിണറായി ആരാണെന്ന് റെഡ്ഡിക്ക് അറിയില്ലായിരിക്കും: വി. ശിവൻകുട്ടി

ആരാധകർ ഏറെ കാത്തിരുന്ന ചിത്രം മെയ് ഒന്നിനാണ് തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തുന്നത്. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രം അവധിക്കാലം ലക്ഷ്യമിട്ടാണ് മെയ് ഒന്നിലേക്ക് റിലീസ് മാറ്റിയത്. ഏപ്രിൽ 23ന് ചിത്രം തിയേറ്ററുകളിൽ എത്തുന്നുവെന്നാണ് മുമ്പ് പറഞ്ഞിരുന്നത്. എന്നാൽ പിന്നീട റിലീസ് മാറ്റിവെയ്ക്കുകയായിരുന്നു. സിനിമയുടെ ചിത്രീകരണം പൂർത്തിയായ വിവരം അണിയറ പ്രവർത്തകർ ജനുവരി4ന് ഫേസ്ബുക്ക് പോസ്റ്റ് വഴി പുറത്തുവിട്ടിരുന്നു. മമ്മൂട്ടിയ്ക്കും മോഹൻലാലിനുമൊപ്പം ഫഹദ് ഫാസിൽ, നയൻതാര, കുഞ്ചാക്കോ ബോബൻ, രേവതി എന്നിങ്ങനെ ഒരു വൻ താരനിര തന്നെയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. രാജ്യത്തെ ജനങ്ങളുടെ മേൽ സോഷ്യൽ സ്കോർ നേടാനുള്ള ഗവൺമെന്റ് നീക്കമാണ് ചിത്രത്തിന്റെ ഇതിവൃത്തം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News