
മലയാള സിനിമയുടെ രണ്ട് ഇതിഹാസങ്ങൾ, മമ്മൂട്ടിയും മോഹൻലാലും 19 വർഷത്തിന് ശേഷം വെള്ളിത്തിരയിൽ ഒന്നിക്കുന്ന ‘പേട്രിയറ്റ്’ ആഗോളതലത്തിൽ ശ്രദ്ധാകേന്ദ്രമാകുന്നു. ഏപ്രിൽ 23-ന് തിയേറ്ററുകളിൽ എത്തുന്നതിന് മുന്നോടിയായി, 24-ാമത് ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓഫ് ലോസ് ഏഞ്ചൽസിലെ (IFFLA) ഉദ്ഘാടന ചിത്രമായി ‘പേട്രിയറ്റ്’ തിരഞ്ഞെടുക്കപ്പെട്ടു. ഏപ്രിൽ 23 മുതൽ 26 വരെ നടക്കുന്ന മേളയിൽ പ്രദർശിപ്പിക്കുന്ന 27 ചിത്രങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നായി ഈ ബിഗ് ബജറ്റ് മലയാള ചിത്രം മാറിയിരിക്കുകയാണ്.
മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ഈ മൾട്ടിസ്റ്റാർ ചിത്രത്തിൽ ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ എന്നിവരും നിർണ്ണായക വേഷങ്ങളിൽ എത്തുന്നുണ്ട്. താൻ ചിത്രത്തിൽ വില്ലൻ വേഷമാണ് കൈകാര്യം ചെയ്യുന്നതെന്ന് ഫഹദ് നേരത്തെ വെളിപ്പെടുത്തിയത് ആരാധകർക്കിടയിൽ വലിയ ചർച്ചയായിരുന്നു. ഇന്ത്യ കൂടാതെ പാകിസ്ഥാൻ, ജപ്പാൻ, സൗദി അറേബ്യ, യു.എസ്.എ തുടങ്ങി പന്ത്രണ്ടോളം രാജ്യങ്ങളിൽ നിന്നുള്ള സിനിമകൾ മേളയിൽ ചിത്രം പ്രദർശിപ്പിക്കുന്നുണ്ട്.
ALSO READ : എന്റെ പൊന്നെടാ, ഇത് സീനാണേ…!നൂറാമത്തെ ചിത്രവുമായി പ്രിയദർശൻ നായകൻ വേറാരുമല്ല, നുമ്മ ലാലേട്ടൻ തന്നെ…
“വിമത ശബ്ദങ്ങൾ ദേശസ്നേഹത്തിന്റേതാണ്.. ദേശദ്രോഹികൾ നിറയുന്ന ഈ ലോകത്ത് ഒരു ദേശസ്നേഹിയാകൂ” എന്ന കരുത്തുറ്റ ടാഗ്‌ലൈനോടെ എത്തുന്ന ചിത്രം ഒരു കംപ്ലീറ്റ് കൊമേഴ്‌സ്യൽ പാക്കേജ് ആയിരിക്കുമെന്ന് സംവിധായകൻ മഹേഷ് നാരായണൻ ഉറപ്പുനൽകുന്നു. ആരാധകർക്ക് ആഘോഷിക്കാൻ പാകത്തിലുള്ള നിരവധി ഫാൻ മൊമെന്റുകളും ചിത്രത്തിലുണ്ടാകും. ഏപ്രിൽ 23-ന് ചിത്രം തിയേറ്ററുകളിൽ എത്തുന്നതോടെ ബോക്സ് ഓഫീസിൽ പുതിയ ചരിത്രം കുറിക്കപ്പെടുമെന്നാണ് സിനിമാ ലോകം പ്രതീക്ഷിക്കുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

