‘പേട്രിയറ്റി’ന്റെ വ്യാജ പതിപ്പുകൾ പുറത്ത്; അന്വേഷണവുമായി സൈബർ ക്രൈം പോലീസ്

സിനിമാപ്രേമികൾ ആവേശത്തോടെ കാത്തിരുന്ന ചിത്രമായിരുന്നു മഹേഷ് നാരായണൻ സംവിധാനം ചെയ്ത ‘പേട്രിയറ്റ്’. വർഷങ്ങൾക്ക് ശേഷം താരരാജാക്കന്മാരായ മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്നുവെന്നത് തന്നെ ആയിരുന്നു ആളുകളിൽ ആ ആവേശത്തിന് കാരണം. മെയ് 1 ന് റിലീസായ ചിത്രത്തിന്റെ വ്യാജ പതിപ്പുകൾ വിവിധ ഓൺലൈൻ വെബ്‌സൈറ്റുകളിലൂടെ വ്യാപകമായി പ്രചരിക്കുന്നതായിട്ടാണ് റിപ്പോർട്ട്. സംഭവത്തിൽ സൈബർ ക്രൈം പോലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. ഇന്റർനെറ്റ് വഴി സിനിമയുടെ വ്യാജ പകർപ്പുകൾ വിതരണം ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാനാണ് പൊലീസിന്റെ തീരുമാനം.

റെക്കോഡ്‌ ചെയ്‌ത സിനിമ രണ്ടു മുതൽ അഞ്ചു വരെ തീയതികളിൽ ഓൺലൈനിലൂടെ പ്രചരിപ്പിച്ചെന്നാണ് പരാതി. നിർമാതാവ് ആന്റോ ജോസഫിന്റെ പരാതിയിൽ ആണ് കൊച്ചി സിറ്റി സൈബർ ക്രൈം പൊലീസ് കേസെടുത്തിരിക്കുന്നത്. പകർപ്പവകാശലംഘന നിയമത്തിന്റെ വിവിധ വകുപ്പുകൾ ചേർത്താണ് കേസെടുത്തത്‌.

ALSO READ: കേരളത്തിൽ മാത്രമല്ല, അങ്ങ് ദില്ലിയിലും ഫ്ലക്സ് യുദ്ധം; വി ഡി സതീശനായും കേരള ഹൗസിന് മുമ്പിൽ ഫ്ലക്സ്

മമ്മൂട്ടിയും മോഹൻലാലും കൂടാതെ ബിഗ് ബജറ്റ് ചിത്രത്തിൽ ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻതാര, രേവതി, ദർശന രാജേന്ദ്രൻ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ‘പേട്രിയറ്റി’ന്റെ ഡിജിറ്റൽ സ്ട്രീമിങ്‌ അവകാശങ്ങൾ പ്രമുഖ പ്ലാറ്റ്‌ഫോമായ സീ5 (ZEE5) സ്വന്തമാക്കിയതായാണ് റിപ്പോർട്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News