
തെന്നിന്ത്യൻ സിനിമാ ലോകം ആകാംഷയോടെ കാത്തിരിക്കുന്ന പേട്രിയറ്റിൻ്റെ ട്രെയിലർ പുറത്ത്. മലയാളത്തിൻ്റെ താരരാജക്കന്മാരായ മമ്മൂട്ടിയും മോഹൻലാലും ഒരുമിച്ചെത്തുന്ന സിനിമയാണ് പേട്രിയറ്റ് ഇവർക്ക് പുറമേയും വൻ താരനിരയാണ് സിനിമയിലുള്ളത്.
‘ബിഗ് എം സ്’ ഒരിക്കൽ കൂടി ഒരുമിച്ച് സ്ക്രീൻ ഷെയർ ചെയ്യുന്നത് കാണാൻ കാലങ്ങളായി മലയാളി കൊതിക്കുകയായിരുന്നു. ഇന്ന് വൈകീട്ട് ആറ് മണിക്കായിരുന്നു സിനിമയുടെ ട്രെയിലർ റിലീസ് ചെയ്തത്. ട്രെയിലർ റിലീസിന് മമ്മൂട്ടി തൃശൂർ രാഗം തീയേറ്ററിലും മോഹൻലാൽ എറണാകുളം കവിതാ തീയേറ്ററിലും എത്തി. അതും മലയാള സിനിമ ലോകത്തിന് വേറിട്ട അനുഭവമായി. മാസ് ആൻഡ് ക്ലാസായിട്ടാണ് ട്രെയിലർ എത്തിയിരിക്കുന്നത്.
Also read: സിനിമയിൽ താടി വടിക്കാതെ അഭിനയിക്കുന്നത് മനഃപൂർവമാണോ? അതിനൊരു കാരണമുണ്ടെന്ന് ഹരിശ്രീ അശോകൻ
മമ്മൂട്ടിയുടേയും മോഹൻലാലിൻ്റേയും മാസ് പെർഫോമൻസ് സിനിമയിൽ കാണാമെന്ന് ട്രെയിലറും സൂചന നൽകുന്നു. രണ്ടു പേരുടേയും സൗഹൃദവും ഡാനിയെന്ന മമ്മൂട്ടിയുടെ കഥാപാത്രത്തെ സഹായിക്കാൻ മോഹൻലാൽ എത്തുന്നതുമായുമാണ് ട്രെയിലറിൽ നിന്നും ലഭിക്കുന്ന സൂചന. മഹേഷ് നാരായണൻ എഴുതി സംവിധാനം ചെയ്യുന്ന സിനിമ മെയ് ഒന്നിനാണ് തിയേറ്ററുകളിൽ എത്തുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

