മമ്മൂക്കയും ലാലേട്ടനും ഇന്ന് വീട്ടിലെത്തും; ഇന്നുമുതൽ പേട്രിയറ്റ് ഒടിടിയിൽ കാണാം, പക്ഷെ എവിടെ?

patriot OTT Release

മലയാളക്കരയാകെ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ് പേട്രിയറ്റ്. ചിത്രം തീയേറ്ററുകളിൽ വലിയ വിജയാമായിരുന്നു. മമ്മൂട്ടിയും മോഹൻലാലും വർഷങ്ങൾക്ക് ശേഷം ഒരുമിച്ചെത്തുന്നു എന്ന പ്രത്യേകത സിനിമയ്ക്കുണ്ടായിരുന്നു. അതു കൊണ്ട് തന്നെ മലയാള സിനിമ ആരാധകർരക്ക് ഏറെ പ്രിയപ്പെട്ടതായിരുന്നു സിനിമ. മമ്മൂക്കയ്ക്കും ലാലേട്ടനും പുറമെ കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ, നയൻതാര തുടങ്ങി നിരവധി താരങ്ങളാണ് സിനിമയിലുള്ളത്. മഹേഷ് നാരായണനാണ് സിനിമയുടെ സംവിധാനം നിർവഹിച്ചിരിക്കുന്നത്.

പ്രേക്ഷകശ്രദ്ധ നേടിയ സിനിമ ഇപ്പോൾ ഒ ടി ടി യിൽ പ്രദർശനം ആരംഭക്കാൻ പോകുകയാണ്. നിരവധി പേരാണ് സിനിമ ഒ ടി ടി യിൽ എത്താൻ കാത്തിരുന്നത്. ഇപ്പോൾ അവർക്കും സന്തോഷമാകുന്ന വാർത്തയാണ് പുറത്ത വരുന്നത്.

Also read: അറിഞ്ഞോ, ‘അതിരടി’ ഒടിടിയിലേക്ക് എത്തുകയായി! സ്ട്രീമിങ് എവിടെ?

ഇന്ന് അർധ രാത്രിമുതൽ സിനിമ ഒ ടി ടി യിൽ ഇറങ്ങും. സീ 5 ലാണ് സിനിമ ഒ ടി ടി യിൽ എത്തുന്നത്. സുഷിൻ ശ്യാം ആണ് സംഗീതം. ജിനു ജോസഫ്, രാജീവ് മേനോൻ, ഡാനിഷ് ഹുസൈൻ, ഷഹീൻ സിദ്ദിഖ്, സനൽ അമൻ, ദർശന രാജേന്ദ്രൻ, സെറീൻ ഷിഹാബ്, പ്രകാശ് ബെലവാടി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News