അവർ ഒന്നിച്ചാൽ ബ്ലാസ്റ്റ്; രാഗത്തിൽ മമ്മൂട്ടി, കവിതയിൽ മോഹൻലാൽ; പേട്രിയറ്റ് ട്രെയിലർ ലോഞ്ച് നാളെ

patriot

പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി മോഹൻലാൽ ചിത്രം പേട്രിയറ്റിൻ്റെ ട്രെയിലർ ലോഞ്ച് നാളെ നടക്കും. മോഹൻലാൽ എറണാകുളം കവിത തിയേറ്ററിലും മമ്മൂട്ടി തൃശൂർ രാഗം തിയേറ്ററിലും ആരാധകർക്കൊപ്പം ട്രെയിലർ ലോഞ്ചിൽ പങ്കെടുക്കും. നാളെ വൈകുന്നേരം ആറു മണിക്കാണ് ട്രെയിലർ ലോഞ്ച് നടക്കുക.

18 വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് ഹിറ്റ് താരങ്ങള്‍ ഒന്നിക്കുന്നത്. ചിത്രം മേയ് 1ന് ആഗോള റിലീസായി തിയേറ്ററുകളിൽ എത്തുമെന്ന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. പിന്നാലെയാണ് ചിത്രത്തിന്റെ ട്രെയിലർ ലോഞ്ചും ഔദ്യോഗികമായി പ്രഖ്യാപിച്ചത്. മമ്മൂട്ടി, മോഹൻലാൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ ഒരുക്കുന്ന ചിത്രത്തിൽ ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, രാജീവ് മേനോൻ, നയൻ‌താര, രേവതി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും.

ALSO READ: ‘കരയിപ്പിച്ച് കളഞ്ഞല്ലോ ചേട്ടാ’ ; വാഴ 2വിൽ ബിജുക്കുട്ടൻ തന്നെ ‘സ്റ്റാർ’

ഇന്ത്യൻ സിനിമയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരേ സമയം രണ്ട് വ്യത്യസ്ത ലൊക്കേഷനുകളിൽ രണ്ട് മെഗാ താരങ്ങൾ ഒന്നിച്ച് ട്രെയിലർ പ്രീമിയർ ലോഞ്ച് നടത്താൻ പോകുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News