അമ്മയുടെ കൈ വിട്ട് ഓടിയത് മരണത്തിലേക്ക്; പട്ടാമ്പിയിൽ സ്കൂൾ ബസിടിച്ച് ആറു വയസുകാരന് ദാരുണാന്ത്യം

അമ്മയുടെ മുന്നിൽ സ്കൂൾ ബസിടിച്ച് ആറു വയസുകാരൻ മരിച്ചു. പട്ടാമ്പി പുലശ്ശേരിക്കര സ്വദേശി കാന്നികം കൃഷ്ണകുമാറിന്റെ മകൻ ആരവ് ആണ് മരിച്ചത്. വാടാനംകുറുശ്ശി സ്കൂൾ 2-ാം ക്ലാസ്സ് വിദ്യാർഥിയാണ്. ഇന്നലെയായിരുന്നു അപകടം. ചികിത്സയിലിരിക്കെ ഇന്ന് രാവിലെ മരണം സംഭവിച്ചു.

ഇന്നലെ വൈകുന്നേരം വാഹനത്തിൽ നിന്നും വീടിന് മുന്നിൽ ഇറങ്ങിയ ആരവ് അമ്മയുടെ കൈയിൽ നിന്നും പിടിവിട്ട് ഓടുകയും ഈ സമയം റോഡിലൂടെ വന്ന മറ്റൊരു സ്കൂളിൻ്റെ വാഹനം കുട്ടിയെ ഇടിക്കുകയുമായിരുന്നു. പരിക്കേറ്റ ആരവിനെ ഉടൻ തന്നെ പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചുവെങ്കിലും ഇന്ന് രാവിലെ മരണം സംഭവിക്കുകയായിരുന്നു.

ALSO READ: കാട് കുലുക്കി കൊമ്പൻ; ആനക്കൂട്ടത്തെ തുരത്താൻ ശ്രമിക്കുന്നതിനിടെ വനപാലകർക്ക് നേരെ പാഞ്ഞടുത്ത് കാട്ടാന

ENGLISH SUMMARY: A six-year-old boy died after being hit by a school bus in front of his mother. The deceased is Aarav, the son of Kannikam Krishnakumar, a native of Pulasserikkara, Pattambi. He is a class 2 student of Vatanamkurussi School. The accident happened yesterday. He died this morning while undergoing treatment.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News