പട്ടയമേള 2025: നാൽപതിനായിരത്തിൽ അധികം കുടുംബങ്ങൾക്ക് പട്ടയം വിതരണം ചെയ്ത് സർക്കാർ

PINARAYI VIJAYAN

43,058 കുടുംബങ്ങൾക്ക് പട്ടയം വിതരണം ചെയ്ത് സംസ്ഥാന സർക്കാർ. പാലക്കാട് നടന്ന സംസ്ഥാന പട്ടയമേളയിൽ മുഖ്യമന്ത്രിയാണ് പട്ടയം വിതരണം ചെയ്തത്. ജനപക്ഷത്ത് നിന്നുകൊണ്ടാണ് സർക്കാർ പ്രവർത്തിക്കുന്നതെന്നും ക്ഷേമപ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാൻ സാധിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന സര്‍ക്കാറിന്റെ നാലാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായാണ് സംസ്ഥാന തല പട്ടയമേള പാലക്കാട്ട് നടന്നത്.

ALSO READ;എഎംആര്‍ പ്രതിരോധം: 450 ഫാര്‍മസികളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; നടപടികള്‍ ശക്തമാക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്

ദാരിദ്രം ഏറ്റവും കുറഞ്ഞ സംസ്ഥാനം കേരളമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിലക്കയറ്റം കേരളത്തിലാണ് കുറവ്. ആദിവാസി ഭൂപ്രശ്നങ്ങൾ പരിഹരിക്കലാണ് സർക്കാർ ലക്ഷ്യമെന്നും സർക്കാരും ജനങ്ങളും തമ്മിലുള്ള അടുപ്പം വർദ്ധിച്ചതായും അദ്ദേഹം പറഞ്ഞു. ഭൂമി ലഭ്യമാകാനുള്ളവർക്ക് എത്രയും പെട്ടെന്ന് നൽകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. റവന്യൂ മന്ത്രി കെ രാജൻ അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ എം ബി രാജേഷ്, കെ കൃഷ്ണൻകുട്ടി പാലക്കാട് ജില്ലയിലെ എം എൽ എമാർ തുടങ്ങിയവർ പങ്കെടുത്തു.

key word: pattaya mela 2025, LDF government

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News