സിംഗപ്പൂരിലെ സ്‌കൂളിൽ ഉണ്ടായ തീപിടുത്തം; പവന്‍ കല്യാണിന്‍റെ മകന് പൊള്ളലേറ്റു

സ്കൂളിൽ ഉണ്ടായ തീപിടുത്തത്തിൽ ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രിയും ജനസേന പാർട്ടി മേധാവിയുമായ പവൻ കല്യാണിന്റെ ഇളയ മകൻ മാർക്ക് ശങ്കറിന് ​ഗുരുതരമായി പൊള്ളലേറ്റു. കൈയ്ക്കും കാലിനും ഉള്‍പ്പെടെ പൊള്ളലേറ്റ മാര്‍ക്ക് ശങ്കര്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്. ശ്വാസകോശത്തിലേക്ക് കയറിയ പുക ശ്വസിച്ചതിനെ തുടർന്ന് ബോധരഹിതനായ കുട്ടിക്ക് ശ്വാസതടസ്സവും അനുഭവപ്പെട്ടു. നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്.

ALSO READ: മനോജ് കുമാറിന്റെ മരണാനന്തര പ്രാർത്ഥനാ യോഗത്തിനിടെ ചിത്രമെടുക്കാൻ ശ്രമം; ആരാധകനോട് ദേഷ്യപ്പെട്ട് ജയാ ബച്ചൻ

‘ആദിവിതാളി പാത’ പരിപാടിയുടെ ഭാഗമായി അല്ലൂരി സീതാരാമ രാജു ജില്ലയിൽ പര്യടനം നടത്തുന്ന പവൻ കല്യാൺ മൂന്ന് ദിവസം കൂടി വിശാഖപട്ടണം ജില്ലയിൽ തങ്ങാൻ തീരുമാനിച്ചിരുന്നു. ബുധനാഴ്ച വൈകുന്നേരം വിശാഖപട്ടണം സ്റ്റീൽ പ്ലാന്റ് സന്ദർശിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.

ALSO READ: സഭ പാസാക്കിയ ബില്ലുകൾ രാഷ്ട്രപതിക്ക് വിടേണ്ടതില്ല; തമിഴ്നാട് ഗവർണർക്ക് വൻ തിരിച്ചടി

എന്നിരുന്നാലും, മകന്റെ ആരോഗ്യസ്ഥിതി കണക്കിലെടുത്ത് എല്ലാ പൊതുപരിപാടികളും റദ്ദാക്കി പവന്‍ കല്യാണ്‍ സിംഗപ്പൂരിലേക്ക് ഉടന്‍ തിരിക്കും. ഹൈദരാബാദ് വിമാനത്താവളത്തിലത്തിയ അദ്ദേഹം എത്രയുംവേഗം സിംഗപ്പൂരിലെത്താനുള്ള മാര്‍ഗങ്ങള്‍ തേടുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News