പയ്യന്നൂര്‍ സഹൃദയക്കൂട്ടത്തിന്റെ പ്രഥമ സമഗ്ര സംഭാവനാ പുരസ്‌കാരം എന്‍ ശശിധരന്

പയ്യന്നൂര്‍ സഹൃദയക്കൂട്ടത്തിന്റെ പ്രഥമ സമഗ്ര സംഭാവനാ പുരസ്‌കാരം നിരൂപകനും നാടകകൃത്തും തിരക്കഥാകൃത്തുമായ എന്‍. ശശിധരന് നല്‍കും. ഒരു ലക്ഷം രൂപയും ബാബു അന്നൂര്‍ രൂപകല്പന ചെയ്ത ശില്‍പ്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. സക്കറിയ, ഇ പി രാജഗോപാലന്‍, പി എന്‍ ഗോപീകൃഷ്ണന്‍, ആര്‍ രാജശ്രീ എന്നിവരാണ് പുരസ്‌കാര നിര്‍ണയ സമിതി അംഗങ്ങള്‍.

READ ALSO:ബഫര്‍സോണ്‍; സംസ്ഥാന സര്‍ക്കാരിന്റെ പുനഃപരിശോധനാ ഹര്‍ജി സുപ്രീംകോടതി അനുവദിച്ചു

എഴുത്തുകാരന്‍, നിരൂപകന്‍, നാടക കൃത്ത്, തിരക്കഥാകൃത്ത്, ചലച്ചിത്രാസ്വാദകന്‍ എന്നീ നിലകളിലും ലോക സാഹിത്യത്തിന്റെ ദൈനംദിന പരിണാമങ്ങള്‍ പിന്തുടര്‍ന്ന വായനക്കാരനെന്ന നിലയിലും സമാനതകളില്ലാത്ത സര്‍ഗ്ഗ വ്യക്തിത്വമാണ് എന്‍ ശശിധരനെന്ന് പുരസ്‌കാര സമിതി അഭിപ്രായപ്പെട്ടു.

READ ALSO:നാടിനു വേണ്ടിയും ജനങ്ങൾക്കു വേണ്ടിയുമുള്ള പരിപാടിയാണ് നവകേരള സദസ്; മുഖ്യമന്ത്രി പിണറായി വിജയൻ

2024 ജനുവരി 7 ന് പയ്യന്നൂര്‍ ഗാന്ധിപ്പാര്‍ക്കില്‍ നടക്കുന്ന ചടങ്ങില്‍ സാഹിത്യ കലാരംഗങ്ങളിലെ പ്രമുഖര്‍ ചേര്‍ന്ന് പുരസ്‌കാരം നല്‍കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here