പഴംപൊരി പ്രേമികളെ…ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ..!

മലയാളികളുടെ ഇഷ്ട വിഭവങ്ങളിൽ ഒന്നാണ് പഴംപൊരി. നല്ല ചൂടോടെ ചായയ്‌ക്കൊപ്പം കഴിക്കാൻ ഒരു പഴംപൊരി ഉണ്ടെങ്കിൽ പിന്നെ ഒന്നും വേണ്ട. വളരെ എളുപ്പമാണ് പഴംപൊരി ഉണ്ടാക്കി എടുക്കാൻ. എങ്ങനെ പഴംപൊരി ഉണ്ടാക്കാമെന്ന് നോക്കാം…

ആവശ്യ സാധനങ്ങൾ:

നേന്ത്രപ്പഴം അത്യാവശ്യം പഴുത്തത് – 2 എണ്ണം
മൈദ -1 കപ്പ്
അരിപ്പൊടി – 1 ടേബിൾ സ്പൂൺ
മഞ്ഞൾപ്പൊടി – 1/2 ടീസ്പൂൺ
പഞ്ചസാര – 2 ടേബിൾ സ്പൂൺ
ഉപ്പ് -1/4 ടീസ്പൂൺ
എണ്ണ – ആവശ്യത്തിന്

Also read: നല്ല മധുരമൂറും ചോക്ലേറ്റ് ഷേക്ക് തയ്യാറാക്കിയാലോ ?

ഉണ്ടാക്കുന്ന വിധം:

ആദ്യം നേന്ത്രപ്പഴം നീളത്തിൽ മുറിച്ച് നാലായി മാറ്റിവയ്ക്കുക.

ഒരു ബൗളിൽ മൈദ, അരിപ്പൊടി,പഞ്ചസാര, മഞ്ഞൾപ്പൊടി,ഉപ്പ് എന്നിവ പാകത്തിന് വെള്ളം ചേർത്ത് നന്നായി കലക്കി എടുക്കുക. കട്ടകൾ ഒന്നും ഇല്ലാതെ മിക്സ് ചെയ്യാൻ പ്രത്യേകം ശ്രദ്ധിക്കണം.

മുറിച്ചു വെച്ചിരിക്കുന്ന പഴം ഉണ്ടാക്കിവെച്ചിരിക്കുന്ന മാവിൽ മുക്കി ചൂടായ വെളിച്ചെണ്ണയിൽ പൊരിച്ചെടുക്കുക. നന്നായി മൊരിഞ്ഞു വരുമ്പോൾ എണ്ണയിൽ നിന്നും കോരി മാറ്റുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News