
ഇന്ത്യൻ പ്രീമിയർ ലീഗിലെ ഏറ്റവും മികച്ച കളി എന്ന് ഇന്നത്തെ പഞ്ചാബ് കൊൽക്കത്ത് മത്സരം എന്ന് വിശേഷിപ്പിക്കാം. കുട്ടി ക്രിക്കറ്റ് ബാറ്റർമാരുടെ കളി എന്ന് പറഞ്ഞവർ ഇന്നത്തെ കളി കണ്ടാൽ അഭിപ്രായം മാറ്റും. പന്തു കൊണ്ട് പോരാടീയ മത്സരത്തിൽ പഞ്ചാബിന് ത്രസിപ്പിക്കുന്ന വിജയം. 16 റൺസിനാണ് മുൻ ചാമ്പ്യന്മാരെ പഞ്ചാബ് തോൽപ്പിച്ചത്.
പഞ്ചാബ് ഉയർത്തിയ 112 എന്ന ലക്ഷ്യം പിന്തുടർന്ന കൊൽക്കത്തയുടെ പോരാട്ടം 95ൽ അവസാനിച്ചു. ആദ്യം ബാറ്റു ചെയ്ത പഞ്ചാബ് കിംഗ്സ് വെറും 111 റൺസിന് ഓൾഔട്ട് ആകുകയായിരുന്നു. ഹർഷിത് റാണ മൂന്ന് വിക്കറ്റും വരുൺ ചക്രവർത്തിയും സുനിൽ നരെയ്നും രണ്ട് വിക്കറ്റുകൾ വീതം നേടി പഞ്ചാബിനെ കൂടാരം കയറ്റിയപ്പോൾ കൊൽക്കത്ത വിചാരിച്ചിരുന്നില്ല അതേ നാണയത്തിൽ മറുപടി പറയാൻ പഞ്ചാബിന്റെ ആവനാഴിയിലും ആയുധം ഉണ്ടെന്ന്.
Also Read: ഇത് ഒരു ഒന്നൊന്നര തിരിച്ചുവരവാണ്: ഐസിസി പ്ലെയർ ഓഫ് ദി മന്ത് പുരസ്കാരം ശ്രേയസ് അയ്യർക്ക്
കൊൽക്കത്ത ബാറ്റർമാരെ വട്ടം കറക്കി ചാഹൽ പഞ്ചാബിനായി നാൽ വിക്കറ്റു വീഴ്ത്തി. ഒപ്പം യാൻസണും 3 വിക്കറ്റ് വീഴ്ത്തി. 62-2 എന്ന നിലയിൽ നിന്നാണ് 79-8 എന്ന നിലയിലേക്ക് കൊൽക്കത്ത തകർന്നു വീണത്. അവസാന ഓവറുകളിൽ റസ്സൽ ടീമിനെ കരകയറ്റാൻ ശ്രമിച്ചെങ്കിലും അത് കൊൽക്കത്തയെ വിജയത്തിലെത്തിക്കാൻ പര്യാപ്തമായിരുന്നില്ല.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here