
വിദ്വേഷ പരാമര്‍ശക്കേസില്‍ പിസി ജോര്‍ജിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. സ്വകാര്യ ചാനല്‍ ചര്‍ച്ചയിലായിരുന്നു കേരളത്തിലെ മുസ്ലീം സമൂഹത്തെ ഒന്നാകെ അധിഷേപിച്ചുകൊണ്ടുള്ള ജോര്‍ജിന്റെ വര്‍ഗീയ പരാമശം. കേസില്‍ കോട്ടയം ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യ ഹര്‍ജി തള്ളിയത്.
ജനുവരി അഞ്ചിന് നടന്ന ചാനല്‍ ചര്‍ച്ചയിലായിരുന്നു ജോര്‍ജിന്റെ മുസ്ലിം വിരുദ്ധ പരാമര്‍ശം. ഈ പരാതിയില്‍ മതസ്പര്‍ദ്ധ വളര്‍ത്തല്‍, കലാപാഹ്വാനം തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമായിരുന്നു ജോര്‍ജിനെതിരെ ഈരാറ്റുപേട്ട പോലീസ് കേസെടുത്തത്. ഈരാറ്റുപേട്ട മുന്‍സിപ്പല്‍ യൂത്ത് ഫ്രണ്ടായിരുന്നു പരാതി നല്‍കിയത്.
മുമ്പും സമാന കേസില്‍ ജാമ്യത്തില്‍ തുടരുന്ന പിസി ജോര്‍ജ് ജാമ്യവ്യവസ്ഥകള്‍ ലംഘിച്ച് വീണ്ടും വിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തിയത് കേസില്‍ തിരിച്ചടിയായി. ജാമ്യം തള്ളിയ സാഹചര്യത്തില്‍ പിസി ജോര്‍ജിന്റെ അറസ്റ്റ് ഉണ്ടാകുമെന്നാണ് സൂചന. അതേസമയം ഹൈക്കോടതിയില്‍ അപ്പീല്‍ പോകുമെന്ന് പിസിയുടെ അഭിഭാഷകര്‍ അറിയിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here