യുഡിഎഫിന് വോട്ട് ചെയ്യാൻ മഠങ്ങളിൽ കാഞ്ഞിരപ്പള്ളി ബിഷപ്പ് വിളിച്ചു പറഞ്ഞു; പി സി ജോർജ്

യുഡിഎഫിന് വോട്ട് ചെയ്യണമെന്ന് മഠങ്ങളിൽ കാഞ്ഞിരപ്പള്ളി ബിഷപ്പ് വിളിച്ചുപറഞ്ഞതായി പി സി ജോർജിന്റെ വെളിപ്പെടുത്തൽ.
സഭയിലെ ചില മെത്രാന്മാർ വൃത്തികെട്ട പണിയാണ് ചെയ്യുന്നതെന്നും പി സി ജോർജ് വ്യക്തമാക്കുന്നു.

യുഡിഎഫിനു വേണ്ടി നിലക്കൊള്ളുകയാണ് മെത്രാന്മാർ. രാഷ്ട്രീയം പറയുന്ന മെത്രാന്മാരെ രാഷ്ട്രീയക്കാരായി തന്നെ കാണും, അവരോട് യാതൊരു ബഹുമാനവും ഉണ്ടാകില്ലെന്നും പി സി ജോർജ് പറയുന്നു. ദീപിക പത്രം വായിക്കുന്നവർക്ക് വട്ടാണ്, ഇത്രയും നാണംകെട്ട ഒരു പത്രമില്ലെന്നും, ആ പത്രം വായിക്കരുതെന്ന് നിയമസഭയിൽ അടക്കം താൻ പറഞ്ഞിട്ടുള്ളതായും പി സി ജോർജിന്റെ വാക്കുകൾ.

വിദേശത്തുനിന്നു വരുന്ന പണത്തിന്റെ കണക്ക് പുറത്തു വിടാൻ മെത്രാന്മാർ സന്നദ്ധത കാണിക്കാത്തതിന്റെ അമർഷവും പി സി ജോർജിന്റെ വാക്കുകളിൽ വ്യക്തമായിരുന്നു. അത് കാണിക്കുന്നില്ല എന്ന് പറഞ്ഞാൽ സഭയും എന്തോ തെറ്റ് ചെയ്യുന്നുണ്ടെന്നാണെന്ന് പി സി ജോർജ് ചൂണ്ടിക്കാട്ടി. ചില മെത്രാന്മാർ ജന്മനാ കോൺഗ്രസ് ആണ് ,അവർ ബിഷപ്പായാലും മെത്രാനായാലും കോൺഗ്രസ് തന്നെ മെത്രാൻമാർ രാഷ്ട്രീയത്തിൽ ഇടപെടാത്തതാണ് നല്ലതെന്നും പി സി ജോർജ് പറഞ്ഞു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News