‘ക്ഷേത്രത്തിന് മുന്നിൽ പോയി മര്യാദകേട് കാണിച്ചാൽ ചിലപ്പോൾ അടിച്ചെന്ന് ഇരിക്കും’; ജബൽപ്പൂരിലെ വൈദികർക്കെതിരായ ആക്രമണത്തെ ന്യായീകരിച്ച് പിസി ജോർജ്

pc-george-hate-speech

ജബൽപ്പൂരിൽ വൈദികർക്ക് നേരെയുണ്ടായ ആക്രമണത്തെ ന്യായീകരിച്ച് പിസി ജോർജ്. ക്ഷേത്രത്തിന് മുന്നിൽ പോയി മര്യാദകേട് കാണിച്ചാൽ ചിലപ്പോൾ അടിച്ചെന്ന് ഇരിക്കുമെന്നാണ് പിസി ജോർജിന്‍റെ വിവാദ പ്രസ്താവന. മതവിശ്വാസം തകർക്കുന്ന കാര്യത്തിൽ ഇടപെട്ടാൽ അടി കിട്ടും, സഹിച്ചോണ്ടാമതിയെന്നും ആവശ്യമില്ലാത്ത പണിക്ക് പോകരുതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ തിങ്കളാഴ്ചയാണ് വൈദികര്‍ക്ക് നേരെ ആക്രമണമുണ്ടായത്. പൊലീസ് സാന്നിധ്യത്തിലാണ് സംഘപരിവാർ ആക്രമണം അ‍ഴിച്ചുവിട്ടത്. എന്നാൽ ഇതുവരെ മധ്യപ്രദേശ് പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തിട്ടില്ല.

ALSO READ; ‘ജബല്‍പൂരിലെ ആക്രമണത്തില്‍ മലയാളി വൈദികന്റെ കുടുംബം ആശങ്ക പ്രകടിപ്പിച്ചു’; പാർട്ടി കോൺഗ്രസിനിടയിലും മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടെന്നും മന്ത്രി രാജൻ

24 വയസിനു മുൻപ് പെൺകുട്ടികളെ കല്യാണം കഴിപ്പിക്കണം എന്ന അഭിപ്രായത്തിൽ ഉറച്ചു നിൽക്കുന്നതായും പിസി ജോർജ് പറഞ്ഞു. ഒരു സമുദായത്തെ അപമാനിക്കുന്ന സിനിമക്ക് അനുമതി നൽകാൻ പാടില്ലായിരുന്നുവെന്ന് എമ്പുരാൻ സിനിമയെ പരാമര്‍ശിച്ച് പിസി ജോര്‍ജ് പറഞ്ഞു. സെൻസർ ബോർഡ് നടപടി ശരിയായില്ല. കേന്ദ്രസർക്കാർ പരിശോധിക്കണം. കുഴപ്പമുണ്ടെന്ന് സംവിധായകനും നിർമാതാവും തന്നെ സമ്മതിച്ചത് കൊണ്ടാണ് വെട്ടിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News