ബി ആർ അംബേദ്കർ വിഭാവനം ചെയ്ത ഭരണഘടനയിൽ സോഷ്യലിസവും സെക്കുലറിസവും അന്തർലീനമാണെന്ന് ഭരണഘടനാ വിദഗ്ധനും ലോക്‌സഭാ മുൻ സെക്രട്ടറി ജനറലുമായ പി ഡി ടി ആചാരി. ആർ എസ് എസിന്റെ നിലപാട് തെറ്റാണെന്നും ഭരണഘടനയുടെ ഉളളിലേക്ക് കടന്നുചെല്ലുന്നവർക്ക് മാത്രമേ ഇത് മനസ്സിലാകൂവെന്നും ആചാരി കൈരളി ന്യൂസിനോട് പറഞ്ഞു.
അടിയന്തരാവസ്ഥ കാലത്ത് എഴുതി ചേർത്തതാണ് സോഷ്യലിസ്റ്റ്, സെക്കുലർ പദങ്ങളെങ്കിലും ഭരണഘടന പരിശോധിച്ചാൽ അംബേദ്കർ വിഭാവനം ചെയ്തത് ഈ രണ്ട് ആശയങ്ങളിലൂന്നിയ നിയമസംഹിതയാണെന്ന് പിഡിടി ആചാരി പറഞ്ഞു. സോഷ്യലിസവും മതേതരത്വവും ഭരണഘടനയിൽ അന്തർലീനമാണെന്നും ആചാരി പറഞ്ഞു. പൂവിന് സുഗന്ധം പോലെ ഇവ രണ്ടും ഭരണഘടനയിൽ നിന്നും വേർതിരിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.\
ആർ എസ് എസ് ഭാരതാംബ വിവാദത്തിലും അദ്ദേഹം പ്രതികരിച്ചു. ഭാരതാംബ ഭരണഘടനയിൽ അംഗീകരിക്കപ്പെട്ട പ്രതീകമല്ലെന്നും അദ്ദേഹം പറഞ്ഞു. നിയമങ്ങളിലോ സർക്കാർ രേഖകളിലോ ഭാരതാംബ എന്ന ഒന്നില്ല. ഗവർണർക്ക് ഭാരതാംബയുടെ ഫോട്ടോ സ്വകാര്യമുറിയിൽ വെയ്ക്കാം. പൊതു പരിപാടികളിൽ നിർബന്ധിക്കാൻ ഭരണഘടനപരമായ അവകാശമില്ലെന്നും. പൊതു പരിപാടിയുടെ പ്രോട്ടോകോൾ തീരുമാനിക്കേണ്ടത് സംസ്ഥാന സർക്കാരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രോട്ടോക്കോൾ തിരുമാനിക്കുന്നതിൽ ഗവർണർക്ക് പങ്കില്ലെന്നും ആചാരി പറഞ്ഞു. കാണാം പി ഡി ടി ആചാരി കൈരളി ന്യൂസ് പ്രതിനിധിയോട് സംസാരിക്കുന്ന വീഡിയോ:-
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

