മംഗളൂരു സെൻട്രൽ മെയിലിൻ്റെ എഞ്ചിനിൽ കുടുങ്ങി മയിൽ ചത്തു

vadakara

ട്രെയിനിൻ്റെ എഞ്ചിനിൽ കുടുങ്ങി മയിൽ ചത്തു. മംഗളൂരു സെൻട്രൽ മെയിലിൻ്റെ എഞ്ചിനിൽ കുടുങ്ങിയാണ് മയിൽ ചത്തത്. രാവിലെ 8.30 ഓടെയാണ് സംഭവം. ട്രെയിൻ വടകര സ്റ്റേഷനിൽ എത്തിയപ്പോഴാണ് എഞ്ചിനിൽ മയിൽ കുടുങ്ങിയത് ലോക്കോ പൈലറ്റിന്റെ ശ്രദ്ധയിൽപ്പെട്ടത്. ഉടൻ ലോക്കോ പൈലറ്റ് ട്രെയിനിൽ നിന്ന് ഇറങ്ങി മയിലിനെ എടുത്ത് മാറ്റുമ്പോഴേക്കും ചത്തിരുന്നു. കൊയിലാണ്ടി റയിൽവേ സ്റ്റേഷൻ കഴിഞ്ഞ ശേഷമാണ് എഞ്ചിനിൽ മയിൽ കുടുങ്ങിയതെന്നാണ് നിഗമനം. റയിൽവേ സ്റ്റേഷൻ അധികൃതർ വിവരം അറിയിച്ചതിനെ തുടർന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥരെത്തി മയിലിനെ കൊണ്ടുപോയി.

ALSO READ; ‘ഡിസംബറോടെ ദേശീയപാത വികസനം പൂർത്തീകരിക്കും’; കോഴിക്കോട് നാദാപുരം റോഡ് റെയിൽവേ അടിപ്പാത നാടിന് സമർപ്പിച്ച് മന്ത്രി പിഎ മുഹമ്മദ് റിയാസ്

news summary: A Peacock dies after getting stuck in Mangalore Central Mail train engine. The incident took place around 8.30 am at Vadakara. forest officials arrived and took the body to bury.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News