ജർമനിയെ നിശ്ചലമാക്കി കർഷകസമരം

കൃഷിക്കുള്ള നികുതി ഇളവുകൾ വെട്ടിക്കുറയ്‌ക്കാനുള്ള തീരുമാനത്തിനെതിരെ ജർമനിയെ നിശ്ചലമാക്കി കർഷകരുടെ സമരം. ട്രാക്ടറുകളും ട്രക്കുകളും ബർലിനിലെ ബ്രാൻഡൻബർഗ് ഗേറ്റിൽ നിർത്തിയിട്ട് റോഡ് ഉപരോധിച്ചു. രാജ്യവ്യാപകമായി ഒന്നിലധികം സ്ഥലങ്ങളിൽ റോഡുകൾ തടഞ്ഞു. ജർമനിയുടെ അതിർത്തികളായ ഫ്രാൻസ്, പോളണ്ട്, ചെക്ക് റിപ്പബ്ലിക് എന്നിവിടങ്ങളിലും തടസ്സമുണ്ടാക്കി.

ALSO READ: ഗാസയിൽ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട്‌ അമേരിക്കയിൽ വൻ പ്രതിഷേധം

കാർഷിക സബ്‌സിഡി വെട്ടിക്കുറച്ചത് ഈ വർഷത്തെ ബജറ്റ് നിയമവിരുദ്ധമാണെന്ന ഭരണഘടനാ കോടതിയുടെ വിധിയെ തുടർന്ന് പ്രതിസന്ധി പരിഹരിക്കാനുള്ള നടപടിയുടെ ഭാഗമായാണ്‌. അതുപോലെ തന്നെ കർഷക സംഘടനയായ ഡിബിവി മുന്നറിയിപ്പുനൽകിയതനുസരിച്ച് സബ്‌സിഡി പുനഃസ്ഥാപിച്ചില്ലെങ്കിൽ ഭക്ഷ്യവിതരണം അപകടത്തിലാകും.

ALSO READ: അന്താരാഷ്ട്ര കായിക ഉച്ചകോടി തിരുവനന്തപുരത്ത്

പുതിയ ഭേദഗതിപ്രകാരം കാർഷിക ആവശ്യങ്ങൾക്കുള്ള ഡീസലിനു നൽകുന്ന സബ്‌സിഡി ഈ വർഷം 40 ശതമാനമായും 2025ൽ 30 ശതമാനമായും കുറയ്ക്കുകയും 2026ഓടെ നിർത്തലാക്കുകയും ചെയ്യും. കൂടുതൽ മാറ്റം വരുത്താൻ ആലോചിക്കുന്നില്ലെന്ന്‌ സർക്കാർ വക്താവ്‌ തിങ്കളാഴ്‌ച പറഞ്ഞു. വേതന വർധന ആവശ്യപ്പെട്ട്‌ ബുധനാഴ്‌ച മുതൽ മൂന്ന്‌ ദിവസത്തേയ്ക്ക്‌ റെയിൽവേ തൊഴിലാളികളും പണിമുടക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News