കുട്ടികളിലെ ആസ്ത്മ തിരിച്ചറിയലും ചികിത്സയും; അറുപതോളം ശിശുരോഗ വിദഗ്ധർ പങ്കെടുത്ത ശില്പശാല കോഴിക്കോട് സംഘടിപ്പിച്ചു

pediatric asthma calicut

ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ് കോഴിക്കോട് ശാഖയും ഐ എ പി നാഷണൽ റെസ്പിറേറ്ററി ചാപ്റ്ററും സംയുക്തമായി കുട്ടികളിലെ ആസ്ത്മ ചികിത്സ എന്ന വിഷയത്തിൽ സീ ഷെൽ ഹോട്ടലിൽ ശില്പശാല സംഘടിപ്പിച്ചു. രാജ്യാന്തര ഫാക്വൽറ്റി ഡോ കൃഷ്ണമോഹൻ( കോഴിക്കോട് ), ഡോ നിമ്മി ജോസഫ് ( എറണാകുളം ), ഡോ സിഞ്ജന ഭട്ട് (മംഗ്ലൂർ ), ഡോ സൗരവ് ജെയിൻ(ബാംഗ്ലൂർ )എന്നിവർ വിവിധ വിഷയങ്ങളിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.

Also read : വേനലിൽ കണ്ണിനും പ്രത്യേക സംരക്ഷണം വേണം; ഇതൊക്കെ ശ്രദ്ധിക്കാം

അതിനു ശേഷം ആസ്ത്മ കണ്ടുപിടിക്കാനും ചികിൽസിക്കാനും ഉപയോഗിക്കുന്ന വ്യത്യസ്ത ഉപകരണങ്ങളെ കുറിച്ച് അവബോധനം നൽകി. അറുപതോളം ശിശുരോഗ വിദഗ്ധർ പങ്കെടുത്ത ഈ പരിപാടിയിൽ ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ് കോഴിക്കോട് ശാഖ സെക്രട്ടറി ഡോ. സജ്‌ന സഈദ് സ്വാഗതവും ട്രഷറർ ഡോ ജിഷിൻ അഹ്‌മദ്‌ നന്ദിയും പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News