നാല് വര്‍ഷത്തിനിടയിലെ ഏഴാമത്തെ വിഭാ​ഗം: പീഡിയാട്രിക് ഗ്യാസ്‌ട്രോഎന്‍ട്രോളജി ഇനി തിരുവന്തപുരം മെ‌ഡിക്കൽ കോളേജിലും

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് എസ്.എ.ടി. ആശുപത്രിയില്‍ പീഡിയാട്രിക് ഗ്യാസ്‌ട്രോഎന്‍ട്രോളജി വിഭാ​ഗം ആരംഭിക്കുമെന്ന് മന്ത്രി വീണാ ജോർജ്. ഇതിനുള്ള തസ്തിക സൃഷ്ടിക്കാന്‍ ‌ മന്ത്രിസഭായോഗം അനുമതി നല്‍കിയെന്ന് മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. നാല് വര്‍ഷത്തിനിടയിലെ ഏഴാമത്തെ ഡിപ്പാര്‍ട്ടുമെന്റ് ആണിത്.

രാജ്യത്ത് സര്‍ക്കാര്‍ മേഖലയിലെ ആറാമത്തെതും കേരളത്തിലെ
സര്‍ക്കാര്‍ മേഖലയിലെ ആദ്യത്തേയും പീഡിയാട്രിക് ഗ്യാസ്‌ട്രോഎന്‍ട്രോളജി വിഭാ​ഗമാണ് തിരുവന്തപുരത്ത് ആരംഭിക്കുന്നത്. കുഞ്ഞുങ്ങളിലെ ഉദര സംബന്ധമായ രോഗങ്ങള്‍, കരള്‍, പിത്താശയം പാന്‍ക്രിയാസ് സംബന്ധമായ രോഗങ്ങള്‍ തുടങ്ങിയവയാണ് ഈ വിഭാ​ഗം ചികിത്സിക്കുന്നത്.

Also read – രാഹുലും ഷാഫിയും ഇത് കാണണം; പൊള്ളയായ വാദങ്ങൾ ഉന്നയിക്കുമ്പോൾ ഡി വൈ എഫ് ഐ കെ കരുണാകരൻ സർക്കാരിനെ സഹായിച്ച ചരിത്രം അറിയണം

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ആകെ 55 ഡിപ്പാര്‍ട്ടുമെന്റുകളാണ് ഉള്ളത്. അതില്‍ കഴിഞ്ഞ 15 വര്‍ഷങ്ങള്‍ക്കിടയില്‍ രൂപീകരിച്ച വിഭാ​ഗങ്ങളുടെ കണക്കുകളും കുറിപ്പിൽ മന്ത്രി പങ്കുവെച്ചു. എല്‍ഡിഎഫ് സ‌ർക്കാർ 12 വിഭാ​ഗങ്ങളും യുഡിഎഫ് സർക്കാർ ആകെ 2 വിഭാ​ഗങ്ങളാണ് തുടങ്ങിയത്. 2016-2021 കാലയളവിൽ റീപ്രൊഡക്ടീവ് മെഡിസിന്‍, മെഡിക്കല്‍ ഓങ്കോളജി, സര്‍ജിക്കല്‍ ഓങ്കോളജി, ഓങ്കോപത്തോളജി, എമര്‍ജന്‍സി മെഡിസിന്‍ എന്നീ വിഭാ​ഗങ്ങൾക്ക് തുടക്കമായി. ജനറ്റിക്‌സ്, ക്രിട്ടിക്കല്‍ കെയര്‍, ജീറിയാട്രിക്‌സ്, റുമറ്റോളജി. ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജി, ഫീറ്റല്‍ മെഡിസിന്‍, പീഡിയാട്രിക് ഗ്യാസ്‌ട്രോഎന്‍ട്രോളജി എന്നി വിഭാ​ഗങ്ങളും 2021-25 വ‌ർഷങ്ങളിൽ ആരംഭിച്ചുവെന്നും മന്ത്രി കുറിപ്പിൽ കൂട്ടിചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Pothys

Latest News