
പെന്‍ഗ്വിനുകളെ എല്ലാവർക്കും ഇഷ്ടമാണ്. പക്ഷിയാണെങ്കിലും പറക്കാന്‍ കഴിയാത്ത പെന്‍ഗ്വിനുകള്‍ക്ക് രണ്ട് കാലില്‍ നിവര്‍ന്ന് നില്‍ക്കാന്‍ കഴിയും. വർഷങ്ങളോളം ഒരേ പങ്കാളിയുമായി ഇണ ചേരുന്നവയായിട്ടാണ് പെൻഗ്വിനുകളെ കണക്കാക്കുന്നത്. പങ്കാളി മരിച്ചാൽ ഇണയ്ക്ക് പിന്നീട് ജീവിക്കാനാകില്ലെന്നും അവർ ആത്മഹത്യ ചെയ്യുമെന്നുമാണ് പറയുന്നത്. എന്നാൽ ആ കാര്യത്തിൽ അവർ മാറ്റമൊക്കെ വരുത്തിക്കഴിഞ്ഞു. മനുഷ്യൻ ബന്ധം വേര്‍പെടുത്തുന്നത് പോലെ തന്നെ അവർക്കിടയിലും ബന്ധം വേര്‍പെടുത്തുന്ന രീതികള്‍ ഉണ്ടെന്നാണ് പഠനങ്ങൾ പറയുന്നത്. ഓരോ പ്രജനനകാലത്തും കുട്ടികളുടെ എണ്ണം കുറവാണെങ്കിൽ നിലവിലുള്ള ഇണയുമായി പിരിഞ്ഞ് പുതിയ ഇണയെ കണ്ടെത്താൻ പെൻഗ്വിനുകൾ ശ്രമിക്കാറുണ്ടെന്നാണു പഠനം പറയുന്നത്.
എന്നാൽ ഇത്തരത്തിലുള്ള വേർപിരിയലുകൾ ജനസംഖ്യയെയും ബാധിക്കാറുണ്ട്. പുതിയ ഇണയെ ലഭിക്കാൻ സമയമെടുത്താൽ പ്രജനന തോത് കുറയും. അതുകൊണ്ടു തന്നെ മോശം പ്രജനന കാലത്തിനുശേഷം കാലത്തിനു ശേഷമാണ് ഒട്ടുമിക്ക ‘വിവാഹമോചനങ്ങളും’ സംഭവിക്കുന്നത്. പ്രത്യുത്പാദന ശേഷി വര്‍ധിപ്പിക്കാനാണത്രേ ഈ ബന്ധം വേര്‍പ്പെടുത്തലും പുതിയ ഇണയെ കണ്ടെത്തലും.
ALSO READ: ചെന്നൈയിൽ ഡോക്ടറും ഭാര്യയും രണ്ടുമക്കളും മരിച്ചനിലയിൽ; അന്വേഷണം
പ്രണയജോഡികളായി നടക്കുന്ന ഇവർ സ്വാർഥതയുള്ളവരാണെന്നും ഗവേഷകർ പറയുന്നു. എപ്പോഴേലും ഭക്ഷണദൗർലഭ്യം വന്നാൽ സ്വന്തം കുഞ്ഞുങ്ങളെപ്പോലും ഉപേക്ഷിക്കാൻ മടിക്കാത്തവരാണ് ഇവർ. നിലവിൽ ഒരു ബന്ധത്തിലിരിക്കെ മറ്റു പെൻഗ്വിനുകളുമായി ഹ്രസ്വകാല പ്രണയബന്ധത്തിനും ഇവർ തയാറാവുന്നതും കാണാൻ സാധിക്കും. ഓസ്‌ട്രേലിയയിലെ ഫിലിപ് ദ്വീപിൽ നടത്തിയ പഠനത്തിൽ പെൻഗ്വിൻ ദമ്പതികളിൽ നാലിലൊന്നും പിരിയാറുണ്ടെന്നാണു കണ്ടെത്തിയത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

