‘പെണ്ണും പൊറാട്ടും’ ഇതുവരെ കണ്ടില്ലേ? ഇതാ കാണാൻ അവസരം, ഒ ടി ടിയിൽ ഇന്ന് മുതൽ

pennum porattum ott

മലയാളി പ്രേക്ഷകർ ‘പെണ്ണും പൊറാട്ടും’ സിനിമ വളരെ മികച്ച പ്രതികരണത്തോടെയാണ് സ്വീകരിച്ചത്. ഐ എഫ് എഫ് യിൽ ഉൾപ്പെടെ സിനിമയ്ക്ക് നല്ല അഭിപ്രായമായിരുന്നു. പ്രശസ്ത നടൻ രാജേഷ് മാധവൻ സംവിധാനം ചെയ്ത ആദ്യ ചിത്രം എന്ന പ്രത്യേകത കൂടെ ഈ സിനിമയ്ക്ക് ഉണ്ട്. നൂറിലധികം പുതുമുഖങ്ങളും പക്ഷിമൃഗാദികളും സിനിമയിലെ കഥാപാത്രങ്ങളായി എത്തുന്നതാണ് ഈ സിനിമയുടെ ഏറ്റവും വലിയ പ്രത്യേകത.

തിയേറ്റർ റിലീസിന് ശേഷം സിനിമ ഇപ്പോൾ ഒ ടി ടി യിലേക്ക് എത്തുകയാണ്. ഇന്ന് മുതലാണ് ‘പെണ്ണും പൊറാട്ടും’ സിനിമ പ്രക്ഷകർക്ക് കാണാൻ കഴിയുക. നെറ്റ്ഫ്ലിക്സ് ആണ് സിനിമയുടെ സ്ട്രീമിം​ഗ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. മലയാളത്തിനൊപ്പം ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും സിനിമ ലഭിക്കും.

Also read: പ്രിയമുള്ള കുഞ്ഞു പ്രതിഭേ ക്ലിന്റേ…! ആ കുഞ്ഞുവിരലുകൾ തീർത്ത വർണ്ണചിത്രങ്ങൾ ഇനി ജി സി ഡി എ ഗ്യാലറിയെ മനോഹരമാക്കും

ചിത്രത്തിന്റെ പ്രീമിയർ അരങ്ങേറിയത് ഗോവയിൽ നടന്ന ഇന്ത്യൻ ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ആയിരുന്നു. വലിയ പ്രേക്ഷക പിന്തുണയാണ് ചിത്രത്തിന് ഗോവയിൽ തന്നെ ലഭിച്ചത്. ഗാല പ്രീമിയർ വിഭാഗത്തിൽ, ഒട്ടേറെ മികച്ച അന്തര്‍ദേശീയ, രാജ്യാന്തര ചലച്ചിത്രങ്ങള്‍ക്കൊപ്പം ഈ വിഭാഗത്തിൽ കഴിഞ്ഞ വർഷം പ്രദർശിപ്പിച്ച ഒരേയൊരു മലയാള സിനിമയായിരുന്നു ഇത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News