സംസ്ഥാനത്തെ പെൻഷൻ വിതരണം ഇന്നുമുതൽ

സംസ്ഥാനത്ത് പെന്‍ഷന്‍ വിതരണം ഇന്നുമുതൽ ആരംഭിക്കും. സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ നല്‍കുന്നതിനുവേണ്ടി 768 കോടി രൂപയും ക്ഷേമനിധി ബോര്‍ഡ് പെന്‍ഷന്‍ നല്‍കുന്നതിനായി 106 കോടി രൂപയും ഉള്‍പ്പെടെ 874 കോടി രൂപ അനുവദിച്ചതായി ധനകാര്യമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു.

സംസ്ഥാനത്തെ 60 ലക്ഷത്തിലധികം ആളുകള്‍ക്ക് 1600 രൂപ വീതമാണ് പെന്‍ഷന്‍ നല്‍കുന്നത്. ഏപ്രില്‍ മാസത്തെ പെന്‍ഷനാണ് വിതരണം ചെയ്യുന്നത്. മേയ്, ജൂണ്‍, ജൂലൈ മാസങ്ങളിലെ പെന്‍ഷന്‍ ഓണത്തോടനുബന്ധിച്ച് വിതരണം ചെയ്യാനാണ് ധനവകുപ്പ് ആലോചിക്കുന്നത്.

Also Read: തൃശൂരില്‍ റബര്‍ തോട്ടത്തില്‍ കാട്ടാനയെ കൊന്ന് കുഴിച്ചുമൂടി; വെടിവെച്ച് കൊന്നതെന്ന് സംശയം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News