ഈ കഥയ്ക്കുത്തരം ചൊല്ലുവാൻ പോരാമോ??? കെസിക്ക് മറുപടിയും മറുചോദ്യങ്ങളുമായി സോഷ്യൽ മീഡിയ; കണക്കുകളൊന്നും ശരിയാകുന്നില്ലല്ലോ ഗംഗാധരാ…

kc venugopal wayand fund

വയനാടിനായി കോൺ​ഗ്രസ് പിരിച്ച ഫണ്ടിൻ്റെ കണക്കിനെ പറ്റിയുള്ള ചോദ്യത്തിന് മറുപടിയുമായി കെസി വേണു​ഗോപാലെന്ന് പറഞ്ഞ് മീഡിയാ വൺ ഉൾപ്പെടെയുള്ള ചാനലുകൾ വെള്ളപൂശൽ പണി ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. എന്നാൽ അതോടെ ആപ്പിലായിരിക്കുന്നത് കെസി വേണു​ഗോപാൽ തന്നെയാണ്. പിരിച്ചതിനേക്കാൾ കൂടിതൽ തുകയ്ക്കാണ് സ്ഥലം വാങ്ങിയതെന്നാണ് കെസി വേണു​ഗോപാൽ പറഞ്ഞിരിക്കുന്നത്.

അതോടെ സോഷ്യൽ മീഡിയ ചോദ്യങ്ങൾ ചോദിച്ചു തുടങ്ങി. പിരിച്ചത് വലിയ തുകയാണെന്നത് വ് ഇതിലും വലിയ തുകയ്ക്കാണ് ആ സ്ഥലം വാങ്ങിയതെന്നാണോ അപ്പോൾ പറയുന്നതെന്നായി സോഷ്യൽ മീഡിയ. ഇതോടെ കണക്കുകൾ ഒന്നും ശരിയാകാതേയുമായി.

Also read: സംവാദത്തിന് തയ്യാറാണോ? രാജീവ് ചന്ദ്രശേഖറിന് സമയവും സ്ഥലവും നിശ്ചയിക്കാം; വെല്ലുവിളി ആവർത്തിച്ച് വി. ശിവൻകുട്ടി

ഭൂമി വാങ്ങിയത് പിരിഞ്ഞു കിട്ടിയതിനേക്കാൾ അധിക വിലയക്കാണ് എന്ന് പറയുമ്പോൾ പിന്നെ ആരും കണക്കിനെപ്പറ്റി ചോദിക്കില്ലല്ലോ എന്നും കമൻ്റുകൾ പറയുന്നു. ഒന്നര വർഷത്തെ കഠിന പരിശ്രമത്തിനൊടുവിൽ ബാങ്ക് അക്കൗണ്ട് കണ്ടെത്തിയെന്നും പരിഹസിക്കുന്നുണ്ട്. വായുവിൽ എഴുതിക്കൂട്ടിയ കണക്കല്ല വേണ്ടതെന്നും സിപിഐഎം ഉൾപ്പെടെ പറഞ്ഞതു പോലെ കൃത്യമായ കണക്കുകൾ വേണമെന്നും അതിൻ്റെ രേഖകൾ വേണമെന്നും സോഷ്യൽ മീഡിയ പറയുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News