കോണ്‍ജറിംഗ് വീട്ടില്‍ ഇനി ആര്‍ക്കും താമസിക്കാം

2014 -ല്‍ പുറത്തിറങ്ങിയ ഹൊറര്‍ ത്രില്ലര്‍ സിനിമയായിരുന്നു ‘ദ കോണ്‍ജറിംഗ്’. സിനിമാ പ്രേമികള്‍ക്ക് ഈ സിനിമ ചിത്രീകരിച്ച വീട്ടില്‍ താമസിക്കാനിതാ ഒരവസരം വന്നിരിക്കുകയാണ്. വിചിത്രവും പേടിപ്പെടുത്തുന്നതുമായ ഈ വീട്ടില്‍ ക്യാമ്പ് ചെയ്യാന്‍ അവസരം നല്‍കിയിരിക്കുന്നത് ദ കോണ്‍ജറിംഗ് ഹൗസ് എന്ന ഫേസ്ബുക് പേജാണ്. ജി ക്യാമ്പിംഗ് ( ഗോസ്റ്റ് ക്യാമ്പിംഗ് ) എന്നാണ് ഇതിന് നല്‍കിയിരിക്കുന്ന പേര്. യുണൈറ്റഡ് സ്റ്റേറ്റ്‌സിലെ മസ്സാച്യുസെറ്റ്‌സ് അതിര്‍ത്തിക്കടുത്തുള്ള ബറില്‍വില്ലേയിലാണ് ഈ വീട് സ്ഥിതി ചെയ്യുന്നത്. ഒരു ദേശീയ മാധ്യമത്തിന്റെ റിപ്പോര്‍ട്ട് പ്രകാരം, വര്‍ഷങ്ങളായി ഒറ്റപ്പെട്ടു കിടക്കുന്ന ഈ ഫാം ഹൗസില്‍ വിചിത്രമായതും അമാനുഷികമായതുമായ സംഭവങ്ങള്‍ നടക്കുന്നുവെന്നും വിവരണങ്ങളുണ്ട്.

ജൂണ്‍ മുതല്‍ ഒക്ടോബര്‍ വരെ 20 ഡേറ്റുകളാണ് ഈ ഒരു പരിപാടിക്കായി ഒരുക്കിയിരിക്കുന്നത്. ഞങ്ങളുടെ പുതിയ GHamping അനുഭവം നിങ്ങളെ കണ്‍ജറിംഗ് ഹൗസിന്റെ മതിലുകള്‍ക്കപ്പുറത്തേക്ക് കൊണ്ടുപോകുമെന്നാണ് ഈ ഗ്രൂപ്പ് അതിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ പ്രസ്താവിക്കുന്നത്. സന്ദര്‍ശകര്‍ക്ക് അവരുടെ ധൈര്യം പരീക്ഷിക്കുന്നതിന് മികച്ച ഒരു അനുഭവമായിരിക്കും ഈ ക്യാമ്പ് എന്നും സംഘാടകര്‍ ഉറപ്പു നല്‍കുന്നുണ്ട്.

ഈ മിസ്റ്റിക്കല്‍ ഫാംഹൗസ് സന്ദര്‍ശകര്‍ക്ക് ആധികാരിക പാരാനോര്‍മല്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനുള്ള അവസരം നല്‍കുന്നുവെന്നും, ലോകത്തിലെ ഏറ്റവും സജീവമായ പാരാനോര്‍മല്‍ ലൊക്കേഷനുകളില്‍ ഒന്നായി ഇത് കണക്കാക്കപ്പെടുന്നുവെന്നും ഈ വെബ്സൈറ്റില്‍ പരാമര്‍ശിക്കുന്നു. എന്നിരുന്നാലും സന്ദര്‍ശകരെ കോണ്‍ജറിംഗ് വീടിനുള്ളിലേക്ക് പ്രവേശിക്കാന്‍ അനുവദിക്കുന്നില്ല. പകരമായി പുറത്തായി ഒരുക്കിയിരിക്കുന്ന ടെന്റുകളിലോ കാരവാനുകളിലോ ആയിരിക്കും താമസ സൗകര്യമൊരുക്കുന്നത്. ജി ക്യാമ്പിങ്ങില്‍ പങ്കെടുക്കാനാഗ്രഹിക്കുന്ന കൗമാരക്കാര്‍ക്ക് മാതാപിതാക്കളോടൊപ്പം മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News