
വഞ്ചിനാട് എക്‌സ്പ്രസ് വൈകിയോടുന്നുവെന്ന് പരാതി. യാത്രക്കാരുടെ സംഘടനയായ ഫ്രണ്ട്സ് ഓൺ റെയിൽസ് ആണ് പരാതിയുമായി മുന്നോട്ട് വന്നത്. ട്രെയിൻ എറണാകുളത്ത് നിന്നു തിരുവനന്തപുരത്തേക്ക് വരുമ്പോൾ കായംകുളത്ത് 30 മുതൽ 45 മിനിറ്റ് വരെയാണ് പിടിച്ചിടുന്നത്. അല്ലെങ്കിൽ കൊല്ലം എത്തുന്നതിനു മുൻപു പിടിച്ചിടുന്ന സ്ഥിതിയാണ് ഉള്ളത്.
തിരുവനന്തപുറത്തുനിന്ന് തിരിച്ച് വരുമ്പോൾ ജനുവരിക്ക് ശേഷം ആകെ 10 ദിവസത്തിൽ താഴെ മാത്രമാണ് വഞ്ചിനാട് എക്സ്പ്രസ്സ് തിരുവനന്തപുരത്തു നിന്നു ശരിയായ സമയമായ 5.45നു യാത തുടങ്ങിയിട്ടുള്ളൂ. കഴിഞ്ഞ ദിവസം 7.40 ന് കായംകുളം വിട്ട ട്രെയിൻ 20 മിനിറ്റ് പെരിനാടും പിന്നീട് കൊല്ലം ഔട്ടറിലും പിടിച്ചിടുകയും ചെയ്ത ശേഷം 45 മിനിറ്റ് വൈകി 9 മണിക്കാണ് കൊല്ലത്തെത്തിയത്.
ALSO READ: കൊടുവള്ളിയില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവം: രണ്ടുപേർ കസ്റ്റഡിയിൽ
നിരന്തരമായുള്ള വൈകൽ കാരണം സ്ഥിരം യാത്രക്കാരിൽ പലർക്കും സമയത്ത് ഓഫിസിലോ മറ്റോ എത്താൻ കഴിയാത്ത സ്ഥിതിയാണുള്ളത്. വൈകി വന്ന ഇന്റർസിറ്റിക്കു വേണ്ടി പല സ്‌ഥലത്തും പിടിച്ചിട്ടതിനാലാണ് ജനങ്ങൾ ദുരിതം അനുഭവിക്കുന്നത്. ആദ്യം വരുന്ന ട്രെയിൻ ആദ്യം പോകണം എന്ന മനുഷ്യാവകാശ കമ്മിഷൻ ഉത്തരവ് നിലനിൽക്കെയാണ് ചില ഉദ്യോഗസ്ഥർ ഇങ്ങനെ പെരുമാറുന്നതെന്ന് ആക്ഷേപമുയരുകയാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

