
നിലമ്പൂരിൽ ഇടതുപക്ഷ സ്ഥാനാർഥിയായി എം സ്വരാജ് എത്തിയപ്പോൾ പിന്തുണയുമായി രാഷ്ട്രീയ കക്ഷി ഭദമന്യേ നിരവധിയാളുകൾ എത്തിച്ചേർന്നു. മുസ്ലീം ലീഗ് എം പിയായ പി വി അബ്ദുൾ വഹാബ് നിലമ്പൂരിൽ സ്വരാജിന്റെ സ്ഥാനാർഥിത്തം എത്രയോ കാലമായി താൻ ആഗ്രഹിച്ചതായിരുന്നുവെന്നാണ് പ്രതികരിച്ചത്.
നാടാകെ ഉജ്വല വരവേൽപ്പാണ് എം സ്വരാജിന്റെ തെരഞ്ഞെടുപ്പ് പര്യടനത്തിന് ലഭിക്കുന്നത്. ആവേശത്തിനൊപ്പം മറ്റ് പാർട്ടികളിൽ നിന്ന് ഇടതുപക്ഷത്തേക്ക് ആളുകൾ എത്തുന്ന കാഴ്ചയും ഇപ്പോൾ സാധാരണമായിരിക്കുകയാണ്. കോൺഗ്രസ്, ലീഗ്, ബിജെപി ബന്ധം ഉപേക്ഷിച്ച് അനവധിയാളുകളാണ് നിലമ്പൂരിൽ ഇടതുപക്ഷത്തേക്ക് ചേരുന്നത്.
Also Read: നിലമ്പൂരിലെ വികസനവഴികൾ; മാറ്റങ്ങൾ സൃഷ്ടിച്ച വഴിത്താരകൾ
നേരിന്റെ പാതയിലേക്ക് എത്തിയ മറ്റു പാർടികളിലെ പ്രവർത്തകരെ എം സ്വരാജ് ചുവപ്പു ഷാളണിയിച്ച് സ്വീകരിച്ചു. മുസ്ലിംലീഗിൽ നാല് പതിറ്റാണ്ടോളം പ്രവർത്തിച്ച ഇബ്രാഹിം ചേലോട് സിപിഐ എമ്മിനൊപ്പം പ്രവർത്തിക്കാൻ തീരുമാനിച്ചു. നിലമ്പൂരിലെ ഇടതുപക്ഷ സ്ഥാനാർഥി സ്വരാജ് അഭിമാനമാണെന്ന് പറഞ്ഞ ഇബ്രാഹിം ചേലോട് യൂത്ത് ലീഗിന്റെയും ലീഗിന്റെയും പ്രസിഡന്റ്, സെക്രട്ടറി സ്ഥാനങ്ങൾ ഏറെക്കാലം വഹിച്ചിട്ടുള്ള വ്യക്തിയാണ്. സ്വരാജിന്റെ വിജയത്തിനായി അഹോരാത്രം പ്രവർത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബിജെപി ബന്ധം ഉപേക്ഷിച്ചെത്തിയ അനീഷിനെ കുനിപ്പലയിലെ സ്വീകരണത്തിൽ വച്ചാണ് എം സ്വരാജിനെ വരവേറ്റത്. നെട്ടിക്കുളത്തുവച്ച് കോൺഗ്രസ് പ്രവർത്തകരായിരുന്ന അഫ്‌നാനും റാഷിദും എൽഡിഎഫിനൊപ്പം ചേർന്ന് സ്വരാജിനെ സ്വീകരിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

