ഗൂഗിൾ പേ വഴി വെറുതെ ലഭിച്ചത് ഒരു ലക്ഷത്തിനടുത്ത് രൂപ, കണ്ണ് തള്ളി ഉപഭോക്താക്കൾ

ഓൺലൈൻ ആപ്പുകൾ വഴി പണമിടപാടുകൾ നടത്തുന്നവരാണ് നമ്മളെല്ലാവരും. ഗൂഗിൾ പേ, ഫോൺ പേ, ആമസോൺ പേ തുടങ്ങി ഒട്ടനവധി അപ്ലിക്കേഷനുകൾ ഇതിനായുണ്ട്. എന്നാൽ ഉപഭോക്താവിന്റെയോ കമ്പനിയുടെയോ ചെറിയ അശ്രദ്ധ മൂലം പലപ്പോഴും പണം മാറി അയക്കപ്പെടുകയോ അപ്ലിക്കേഷൻ ഡൌൺ ആകുന്നത് വഴി പോയ പണം തിരിച്ചുകിട്ടാതിരിക്കുകയോ ചെയ്യാറുണ്ട്. എന്നാൽ അമേരിക്കയിൽ ഫ്രീയായി ഒരു ലക്ഷത്തിനടുത്ത് രൂപ ഉപഭോക്താക്കൾക്ക് ലഭിക്കുകയാണ് ചെയ്തിരിക്കുന്നത്.

Also Read: നാല് വയസ്സുകാരിയായ മകൾക്കൊപ്പം കിടക്കുമ്പോൾ ലൈംഗികാവശ്യം നിരസിച്ചു; ഭാര്യയെ അരുംകൊല ചെയ്ത് ഭർത്താവ്

ഗൂഗിൾ പേയ്‌ക്കാണ്‌ ഈ അമളി പറ്റിയത്. തങ്ങളുടെ പുതിയ ഫീച്ചർ പുറത്തിറക്കുന്നതിന് മുൻപ് കമ്പനി ജീവനക്കാർക്കിടയിൽ അവ പരീക്ഷിക്കുക പതിവാണ്. ഈ പരീക്ഷണത്തിനിടയിലാണ് കമ്പനി ജീവനക്കർക്ക് പകരം ഉപഭോക്താക്കൾക്ക് പണം തെറ്റിയയച്ചത്. 10 രൂപ മുതൽ ഒരുലക്ഷത്തിനടുത്ത് വരെയുള്ള തുകയാണ് കമ്പനി തെറ്റിയയച്ചതെന്നാണ് റിപ്പോർട്ടുകൾ.

ഇത്തരത്തിൽ പണം തെറ്റിയയക്കപ്പെട്ട ഉടനെ അവ തിരിച്ചെടുക്കാനുള്ള ശ്രമവും ഗൂഗിൾ പേ തുടങ്ങി. സാധ്യമാകുന്ന തരത്തിൽ അവ തിരിച്ചെടുക്കുകയും ചെയ്തു. എന്നാൽ ചില വിരുതന്മാർ ആ പണം ചിലവഴിക്കുകയോ വേറെ അക്കൗണ്ടിലേക്ക് മാറ്റുകയോ ചെയ്തതിനാൽ അവയൊന്നും തിരിച്ചെടുക്കുവാൻ സാധിച്ചില്ല. അതുകൊണ്ട് അത് ഉപഭോക്താക്കളുടെ പണം എന്ന രീതിയിൽ കമ്പനി എഴുതിത്തള്ളുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News