‘നന്ദി…. നിങ്ങളുടെ സ്വന്തം എം സ്വരാജ്’ എന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി; തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം എങ്ങനാവണമെന്ന കാണിച്ചു തന്നതിന് നന്ദിയെന്ന് ജനം!

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിലെ വോട്ടെടുപ്പ് കഴിഞ്ഞതിന് പിന്നാലെ ജനാധിപത്യ പ്രക്രിയയില്‍ പങ്കാളിയായ എല്ലാവര്‍ക്കും നന്ദി പറഞ്ഞ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം സ്വരാജിന്റെ പോസ്റ്റിന് താഴെ ആശംസകള്‍ നിറയുകയാണ്. അതിനിടയിലും അദ്ദേഹത്തെ സ്‌നേഹിക്കുന്നവര്‍, എന്ത് കൊണ്ട് അദ്ദേഹത്തെ പിന്തുണയ്ക്കുന്നു എന്ന് വ്യക്തമാക്കുന്ന ചില കമന്റുകള്‍ കാണാം… ആ കമന്റുകളെ പിന്തുണയ്ക്കുന്ന ലവ് – ലൈക്ക് ഇമോജികളും കാണാം. നിലമ്പൂരിന് വേണ്ടി ജനാധിപത്യ പ്രക്രിയയില്‍ പങ്കാളികളായ എല്ലാ വോട്ടര്‍മാര്‍ക്കും നന്ദി. നിങ്ങളുടെ സ്വന്തം സ്വരാജ് എന്നായിരുന്നു സ്വരാജ് പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റ്. ഇതിന് താഴെ വന്നൊരു കമന്റ് ഇങ്ങനെയായിരുന്നു..

ALSO READ: ധനുവച്ചപുരം വിടിഎം എന്‍എസ്എസ് കോളേജില്‍ വിദ്യാര്‍ഥിക്ക് നേരെ എബിവിപി ആക്രമണം

നന്ദി സ്വരാജ് ചേട്ടാ.. മതം പറഞ്ഞു വോട്ടു പിടിക്കാത്തതിന്, വ്യക്തിഹത്യ നടത്തി വോട്ടുപിടിക്കാത്തതിന്, വ്യാജ സോഷ്യല്‍ മീഡിയ പ്രചരണം നടത്തി വോട്ടുപിടിക്കാത്തതിന്….. വിജയം തോല്‍വി അത് രണ്ടാമത്തെ കാര്യം….. കേരളത്തില്‍ ഇങ്ങനെ വേണം തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം എന്ന് കാണിച്ചു തന്നതിന്…. എന്നായിരുന്നു. ഇവിടെ തീര്‍ന്നില്ല, നേരിട്ട കടുത്ത വ്യക്തി അധിക്ഷേപങ്ങള്‍ക്കിടയിലും എതിരാളികളെ ചെളി വാരി എറിയാതെ മാന്യമായ് ഒരു തിരഞ്ഞെടുപ്പില്‍ പ്രചരണം നടത്താം എന്നതിനു മികച്ച ഒരു മാതൃക കാണിച്ചു താങ്കള്‍.നാലു വോടിനു നിലപാട് മാറ്റാതെ മുന്‍ നിലപാടുകളില്‍ ഉറച്ചു നിന്നു. ജയിച്ചാലും തോറ്റാലും ജന ഹൃദയങ്ങളില്‍ മുന്‍പേക്കാളും ഒരു ഇടം ഉറപ്പിച്ചു, A perfect gentleman., 8000 – 14000 ഭൂരിപക്ഷത്തിന് വിജയിച്ചിരിക്കും, ഒരിക്കല്‍ കൂടി ഒരു പോസ്റ്റ് കൂടി വേണ്ടിവരും ചെറിയ തിരുത്തുമായി വിജയിപ്പിച്ച ജനങ്ങള്‍ക്ക് നന്ദി… റെഡിയാക്കി വെച്ചോ… , മുഖ്യമന്ത്രി പറഞ്ഞത് പോലെ ഞങ്ങള്‍ കാത്തിരിക്കുന്നു നിയമസഭയില്‍ പ്രിയപ്പെട്ട സഖാവ് സ്വരാജ് ഉണ്ടാവാന്‍.. ?? വിജയാശംസകള്‍ സഖാവെ..?? എന്നിങ്ങനെ നീളുകയാണ് കമന്റ് നിര…

ALSO READ: കേരള ബഹിരാകാശ ഗവേഷണ രംഗത്ത് പുത്തന്‍ അധ്യായം; സ്‌പേസ് പാര്‍ക്കിന്റെ ശിലാസ്ഥാപനം മുഖ്യമന്ത്രി നിര്‍വഹിച്ചു

യുവ വോട്ടര്‍മാരുടെയും കന്നി വോട്ടര്‍മാരുടെയും എല്‍ഡിഎഫ് വികസനത്തിനൊപ്പവും നില്‍ക്കുന്ന ഭൂരിപക്ഷം പേരും എം സ്വരാജിന് തന്നെ വോട്ടു ചെയ്യുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരുമ്പോള്‍.. കേരളം കാത്തിരിക്കുകയാണ് ഈ ഉപതെരഞ്ഞെടുപ്പിന്റെ ഫലത്തിനായി…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Pothys

Latest News