സാധാരണക്കാരെ അപഹസിക്കുന്ന കോൺഗ്രസ്‌ നേതാക്കൾക്ക് നിലമ്പൂരിലെ ജനത തിരിച്ചടി നൽകും; മന്ത്രി വി ശിവൻകുട്ടി

V Sivankutty

സാധാരണക്കാരെ അപഹസിക്കുന്ന കോൺഗ്രസ്‌ നേതാക്കൾക്ക് നിലമ്പൂരിലെ ജനത തിരിച്ചടി നൽകുമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. നിലമ്പൂർ മണ്ഡലത്തിലെ നാരോക്കാവിൽ എൽ ഡി എഫ് സ്ഥാനാർത്ഥി എം സ്വരാജിന്റെ കുടുംബ സംഗമത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. 62 ലക്ഷം വരുന്ന സാധാരണക്കാരെ അധിക്ഷേപിച്ച കോൺഗ്രസ് നേതാവ് കെസി വേണുഗോപാൽ ഇതുവരെ മാപ്പ് പോലും പറഞ്ഞിട്ടില്ല. കൈക്കൂലി അല്ല കൈത്താങ്ങാണ് സാമൂഹ്യ സുരക്ഷാ പെൻഷൻ.

ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ സ്വീകരിച്ച യുഡിഎഫ് ഇപ്പോൾ അവരെ ന്യായീകരിക്കുന്ന തിരക്കിലാണ്. വിഡി സതീശന്റെ പ്രസ്താവനകൾ അത്ഭുതപ്പെടുത്തുന്നു. ജമാഅത്തെ ഇസ്ലാമി ഒരുപാട് മാറി എന്നാണ് വി ഡി സതീശൻ പറയുന്നത്. യഥാർത്ഥത്തിൽ മാറിയത് കോൺഗ്രസ് ആണ്. നിലമ്പൂരിന്റെ വികസനത്തിനായി നിരവധി പദ്ധതികൾ കൊണ്ടുവന്ന സർക്കാരാണ് എൽഡിഎഫ് സർക്കാർ. നിലമ്പൂരിന് പൊതു വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട് സർക്കാർ നൽകിയ സംഭാവനകൾ വളരെ വലുതാണ്. മണ്ഡലത്തിൽ 5 കോടി, 3 കോടി, 1 കോടി കിഫ് ബി പദ്ധതിയിലുൾപ്പെടുത്തി 12 സ്കൂളുകൾക്കാണ് ഭരണാനുമതി നൽകിയിട്ടുള്ളത്. 

ALSO READ: വന്യജീവി ആക്രമണം; കേരളത്തെ ഇരയാക്കാൻ കേന്ദ്രവും കോൺഗ്രസ്സും ഒറ്റക്കെട്ട്

5 കോടി കിഫ്ബി പദ്ധതിയിൽ ഉൾപ്പെട്ട നിലമ്പൂർ ഗവണ്മെന്റ് മാനവേദൻ ഹയർസെക്കൻഡറി സ്കൂളിന്റെ നിർമ്മാണം പൂർത്തിയാക്കി ഉദ്ഘാടനം നിർവ്വഹിച്ചു. 3 കോടി കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി നിലമ്പൂർ മണ്ഡലത്തിൽ 4 സ്കൂളുകൾക്കാണ് ഫണ്ട് അനുവദിച്ചത്. ഇതിൽ GHSS പൂക്കോട്ടുപാടം, GHSS എടക്കര, GHSS മൂത്തേടത്ത് എന്നീ സ്കൂളുകളുടെ നിർമ്മാണം പൂർത്തിയാക്കി ഉദ്ഘാടനം നിർവ്വഹിച്ചു. GUPS പറമ്പ സ്കൂളിന്റെ നിർമ്മാണം പുരോഗമിക്കുന്നു. 80%ത്തോളം നിർമ്മാണം ആയി. പെയിന്റിംഗ് നടക്കുന്നു. 1 കോടി കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി നിലമ്പൂർ മണ്ഡലത്തിൽ 7 സ്കൂളുകൾക്കാണ് ഫണ്ട് അനുവദിച്ചത്. ഇതിൽ GUPS കുറുമ്പലങ്ങോട്, GMLPS നിലമ്പൂർ, IGMMRS നിലമ്പൂർ, GHS മുണ്ടേരി, എന്നീ സ്കൂളുകളുടെ നിർമ്മാണം പൂർത്തിയാക്കി ഉദ്ഘാടനം നിർവ്വഹിച്ചു. GHS മരുത സ്കൂളിന്റെ നിർമ്മാണം പൂർത്തിയാക്കി. GUPS പുള്ളിയിൽ സ്കൂളിൻ്റെ നിർമ്മാണം അവസാനഘട്ടത്തിലാണ്. GUPS നിലമ്പൂർ സ്കൂൾ ക്യാമ്പസ്സിൽ കെട്ടിടം നിർമ്മിക്കുന്ന സ്ഥലം സംബന്ധിച്ച് വിവിധങ്ങളായ നിർദ്ദേശങ്ങൾ ഉണ്ടായിരുന്നു. അത് സംബന്ധിച്ച് മുൻസിപ്പാലിറ്റി ധാരണയുണ്ടാക്കി അറിയിച്ചിട്ടുണ്ട്. നടപടികൾ ഉടൻ ആരംഭിക്കും.പ്രൈമറി വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിനായി 12 സ്കൂളുകളിൽ വർണ്ണക്കൂടാരം സ്ഥാപിക്കുന്നതിനായി ഒരുകോടി 25 ലക്ഷം രൂപ ചെലവഴിച്ചു.

ALSO READ: ആഭ്യന്തര കലഹങ്ങളും വിവാദങ്ങളും നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമെന്ന ആശങ്കയിൽ യു ഡി എഫ്

നിലമ്പൂരിലെ വികസന പ്രവർത്തനങ്ങൾ തുടരാൻ സർക്കാരിനെ പിന്തുണയ്ക്കുന്ന എംഎൽഎ വേണം. ഇതിനായി എൽഡിഎഫ് സ്ഥാനാർത്ഥി എം സ്വരാജിനെ വിജയിപ്പിക്കണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News