റെക്കോർഡടിച്ച് യുപിഐ പേയ്മെന്റ്; ഡിസംബറിൽ മാത്രം 18 ലക്ഷം കോടിയുടെ ഇടപാടുകൾ

രാജ്യത്ത് ഡിസംബറിൽ മാത്രം യുപിഐ പേയ്മെന്റ് വഴി കൈമാറിയത് 18 ലക്ഷം കോടി രൂപ. മുൻ വർഷത്തിൽ നിന്നും 42 ശതമാനത്തിന്റെ വർധനവാണ് ഇത്തവണ. ഇടപാടുകളുടെ എണ്ണം പരിശോധിക്കുമ്പോള്‍ യുപിഐ സംവിധാനത്തിന് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഡിസംബറില്‍ 54 ശതമാനത്തിന്റെ വര്‍ദ്ധനവുണ്ട്. ആകെ 1202 കോടി ഇടപാടുകള്‍ ആളുകൾ വിവിധ യുപിഐ പ്ലാറ്റ്ഫോമുകള്‍ വഴി നടത്തിയതാണ് നാഷണല്‍ പേയ്മെന്റ് കോര്‍പറേഷന്റെ കണക്കുകള്‍.

Also Read: എഴുത്തുകാരിക്ക്‌ പിന്നാലെ കഥാപാത്രവും മടങ്ങി; നെല്ല് നോവലിലെ കഥാപാത്രം കുറുമാട്ടി ഇനിയോർമ്മ

മൂന്നുവർഷം കൊണ്ട് യുപിഐ പേയ്‌മെന്റുകളിൽ പ്രതിദിനം 100 കോടി രൂപയുടെ പണമിടപാടി നടക്കുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. പ്രതിദിന ശരാശരി ഇടപാടുകളുടെ എണ്ണം ഇപ്പോള്‍ 40 കോടിയാണെന്ന് അധികൃതർ പറയുന്നു.

Also Read: ഫോൺ വാങ്ങുന്നെങ്കിൽ ഇപ്പോൾ വാങ്ങണം; 2024 നെ കാത്തിരിക്കുന്ന ഓഫറുകൾ ഇതൊക്കെ

അതേസമയം, വാഹനങ്ങളിലെ ടോൾ ശേഖരണത്തിനുള്ള ഫാസ്റ്റാഗുകള്‍ വഴിയുള്ള ഇടപാടുകള്‍ ഡിസംബറില്‍ 34.8 കോടിയായി. കഴിഞ്ഞ വർഷത്തേക്കാളും ഇത് 13 ശതമാനം വർധനവാണ് കണക്കാക്കുന്നത്. ഫാസ്റ്റാഗ് വഴി 5,861 കോടിയുടെ പണമിടപാടുകളാണ് നടന്നത്. തൊട്ട് മുന്നിലുള്ള മാസത്തെ അപേക്ഷിച്ച് 10 ശതമാനം വര്‍ദ്ധനവ് വന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News