ഭരണ നിര്‍വഹണത്തിന്റെ സ്വാദ് ആദ്യം അറിയേണ്ടത് ജനങ്ങള്‍: മുഖ്യമന്ത്രി

ഭരണ നിര്‍വഹണത്തിന്റെ സ്വാദ് ആദ്യം അറിയേണ്ടത് ജനങ്ങള്‍ ആണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിപക്ഷത്തിന്റെ ബഹിഷ്‌കരണം നിലനില്‍ക്കുമ്പോഴും പ്രതിപക്ഷ നേതാവിന്റെ മണ്ഡലത്തില്‍ നിന്നടക്കം എത്തിയ ക്ഷണിതാക്കള്‍ സദസിന്റെ പങ്കാളിത്തം മികച്ചതാക്കി മാറ്റിയെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. എറണാകുളം ജില്ലയിലെ ആദ്യ ദിന പ്രഭാതയോഗത്തില്‍ 3 നിയമസഭ മണ്ഡലങ്ങളില്‍ നിന്നുള്ള അതിഥികളാണ് യോഗത്തില്‍ പങ്കെടുത്തത്.

Also Read: വ്യാജ നിയമനത്തട്ടിപ്പ്; പ്രതി അരവിന്ദ് വെട്ടിക്കൽ വിദ്യാർത്ഥികളെയും കബളിപ്പിച്ചു

നവകേരള സദസിന്റെ എറണാകുളം ജില്ലയിലെ ആദ്യ ദിനത്തിലെ പ്രഭാതയോഗം വേറിട്ടതായി മാറി. മത -സാമുദായിക – രാഷ്ടിയ സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളിലെ നിരവധി പേര്‍ വേദിയെ സമ്പന്നമാക്കി. അങ്കമാലി, ആലുവ മണ്ഡലങ്ങള്‍ക്കൊപ്പം പ്രതിപക്ഷ നേതാവിന്റെ മണ്ഡലമായ പറവൂരില്‍ നിന്നടക്കം മികച്ച പങ്കാളിത്തം പ്രകടമായ പ്രഭാത യോഗ സദസിനെ മുഖ്യമന്ത്രി പ്രശംസിക്കുകയും ചെയ്തു. ഒപ്പം ഭരണ നിര്‍വഹണത്തിന്റെ രുചി ആദ്യം അറിയേണ്ടത് ജനങ്ങള്‍ ആണെന്ന് പറഞ്ഞ മുഖ്യമന്ത്രി, പ്രതിപക്ഷത്തിന്റെ ബഹിഷ്‌കരണത്തെ ഒരിക്കല്‍ കൂടി വിമര്‍ശിച്ചു. അതിഥികള്‍ ഉന്നയിച്ച വിഷയങ്ങള്‍ അനുഭാവ പൂര്‍വ്വം പരിഗണിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കി. ആവശ്യങ്ങള്‍ അറിയിക്കാനായി ജനങ്ങളുടെ അടുത്തേക്കു വന്ന സന്തോഷമാണ് ഭൂരിഭാഗം പേരും പങ്കുവെച്ചത്. മാധ്യമ പ്രവര്‍ത്തകന്‍ എം എന്‍ ശ്രീകണ്ഠന്‍ നായര്‍, ലത്തീന്‍ സഭ കോട്ടപ്പുറം അതിരൂപത നിയുക്ത മെത്രാന്‍ ഡോ.അംബ്രോസ് പുത്തന്‍വീട്ടില്‍ തുടങ്ങിയവര്‍ നവകേരള സദസിനെ പ്രശംസിച്ചു.

Also Read: കേരളത്തില്‍ നാളെ മുതല്‍ മഴ വീണ്ടും ശക്തമാകും; രണ്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

വ്യവസായ പ്രമുഖരായ ഗോപു നന്തിലത്ത്, വ്യാപാരി വ്യവസായി ഏകോപന സമിതി പി.ഡി പ്രമോദ്, ബോസ് കൃഷ്ണമാചാരി, ജോസ് മാവേലി എന്നിരും അവാര്‍ഡ് ജേതാക്കളും യോഗത്തില്‍ പങ്കെടുത്തു.യാക്കോബായ സഭ ഹൈറേഞ് മേഖല മെത്രാപ്പൊലീത്ത ഏലിയാസ് മാര്‍ അത്താനിയോസ്, ഫാദര്‍ ജിമ്മി പൂച്ചക്കാട്ടില്‍, ധര്‍മ്മരാജ് അടാട്ട്, ആലുവ എസ്എന്‍ഡിപി യോഗം പ്രതിനിധി പി.വി ചന്ദ്രന്‍, നവ്യഫാംസ് പ്രൈവറ്റ് ലി. ഉടമ ജിജി ബിജു തുടങ്ങിയവര്‍ സംസാരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News