ദേശീയപാത വികസനത്തിൽ എംപി ഇടപെട്ടില്ല; രാജ്‌മോഹൻ ഉണ്ണിത്താനെ നാട്ടുകാർ വഴിയിൽ തടഞ്ഞു

കാസർകോഡ് മഞ്ചേശ്വരത്ത്‌ യുഡിഎഫ് സ്ഥാനാർത്ഥി രാജ്മോഹൻ ഉണ്ണിത്താനെ നാട്ടുകാർ വഴിയിൽ തടഞ്ഞു. ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് ജനങ്ങൾ നേരിടുന്ന ബുദ്ധിമുട്ട്‌ പരിഹരിക്കാൻ എംപി ഇടപെട്ടില്ല എന്നാരോപിച്ചായിരുന്നു പ്രതിഷേധം. കാസർകോഡ് യുഡിഎഫ് സ്ഥാനാർത്ഥിയായി തീരുമാനിച്ചതിന് പിന്നാലെ മഞ്ചേശ്വരം സന്ദർശനത്തിനെത്തിയ രാജ്‌മോഹൻ ഉണ്ണിത്താനെ മഞ്ചേശ്വരം റെയിൽവേ സ്‌റ്റേഷനടുത്ത്‌ രാഗം ജംഗ്‌ഷനിലാണ്‌ നാട്ടുകാർ തടഞ്ഞത്‌.

Also Read: ഏക ഭാഷ അടിച്ചേൽപിക്കാനുള്ള ശ്രമം അസംബന്ധമെന്ന് പ്രൊഫ. സുനിൽ പി ഇളയിടം

പ്രദേശത്ത് ദേശീയപാതയിൽ അടിപ്പാത വേണമെന്നത് നാട്ടുകാരുടെ കാലങ്ങളായുള്ള ആവശ്യമാണ്‌. ഇക്കാര്യത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് നേരത്തെ നാട്ടുകാർ എംപിയെ സമീപിച്ചിരുന്നു. ഇക്കാര്യത്തെക്കുറിച്ച് ചോദിച്ചപ്പോൾ അറിയില്ലെന്ന് എം പി മറുപടി പറഞ്ഞതോടെയാണ് നാട്ടുകാർ പ്രതിഷേധ മുദ്രാവാക്യമുയർത്തി കാർ തടഞ്ഞത്. പ്രതിഷേധക്കാരോട് ഉണ്ണിത്താൻ ആദ്യം കയർത്ത് സംസാരിച്ചു. പോലീസ് സ്ഥലത്തെത്തി സമരസപ്പെടുത്തുകയായിരുന്നു.

Also Read: പത്മജ വിഷയത്തിൽ കോൺ​ഗ്രസിനില്ലാത്ത രാഷ്ട്രീയ ക്ലാരിറ്റി പറഞ്ഞ് എം വി ​ഗോവിന്ദൻ മാസ്റ്റർ; പ്രശംസിച്ച് സോഷ്യൽ മീഡിയ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News